സാധാരണക്കാരന്‍റെ ചിരി- - കുതിരവട്ടം പപ്പു

WEBDUNIA|
നാടകത്തിന് കര്‍ട്ടന്‍ കെട്ടാന്‍ പോയി നാടക നടനും, പിന്നീട് സിനിമയിലെ ഹാസ്യ നടനുമായി മാറിയതാണ് കുതിരവട്ടം പപ്പുവിന്‍റെ ജ-ീവിതകഥ. ആരും മറക്കാത്ത മറക്കാനിഷ്ടപ്പെടാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ കലാകാരന്‍ മരിച്ചിട്ട് 2006 ഫെബ്രുവരി 25ന് ആറ് വര്‍ഷം പൂര്‍ത്തിയാവുന്നു

1936ല്‍ ഫറോക്കില്‍ ജ-നിച്ച പപ്പു പിന്നീടാണ് കുതിരവട്ടത്തേക്ക് താമസം മാറ്റിയത്. പനങ്ങോട്ട് രാമനും ദേവിയുമാണ് മാതാപിതാക്കള്‍ . പത്മദളാക്ഷന്‍ എന്നായിരുന്നു യഥാര്‍ഥ പേര്. പത്മിനി ഭാര്യയും ബിന്ദു ,ബിജ-ു, ബിനു എന്നിവര്‍ മക്കളുമാണ്.

മലയാളസിനിമയില്‍ മലബാറിന്‍റെ ഹാസ്യ സാന്നിധ്യമായിരുന്നു കുതിരവട്ടം പപ്പു. സാധരാണക്കാരന്‍റെ പ്രതിനിധിയായിരുന്നു പപ്പു; അത്തരം ആളുകളുകളുടെ നര്‍മ്മമായിരുന്നു അദ്ദേഹത്തിന്‍റേത്. കോഴിക്കോട്ടെ നാടക കളരിയില്‍ അഭ്യസിച്ച് വളര്‍ന്ന പപ്പു. കോഴിക്കോട്ടെ അമച്വര്‍ നാടകരംഗത്ത് 60 കളുടെ അവസാനം വരെ ഉണ്ടായിരുന്നു.

പത്മദളാക്ഷന് കഷ്ടപ്പാടിന്‍റേതും അലച്ചിലിന്‍റേതുമായിരുന്നു ചെറുപ്പകാലം. കോഴിക്കോട് സെന്‍റ് ആന്‍റണീസില്‍ പഠിക്കുന്നകാലം. സമപ്രായക്കാരായ കുറെ ചങ്ങാതിമാരോടൊപ്പം പപ്പുവും നാടകക്കളരിയിലെത്തി. പതിനേഴാമത്തെ വയസ്സില്‍.

ഒട്ടേറെത്തവണ അവതരിപ്പിച്ച കുപ്പയിലൂടെ എന്ന നാടകമാണ് പപ്പുവിന്‍റെ അഭിനയ സിദ്ധിയും. തയ്യാറെടുപ്പൊന്നുമില്ലാതെ തത്സമയം തമാശ അഭിനയിക്കാനുള്ള കഴിവും സഹൃദയര്‍ക്കു മുന്നില്‍ തെളിയിച്ചത്.

അക്കാലത്ത് പപ്പു, കുഞ്ഞാവ, നെല്ലിക്കോട് ഭാസ്കരന്‍ തുടങ്ങിയര്‍ ചേര്‍ന്ന് പൊറാട്ട് നാടകങ്ങളും തത്സമയ നാടകങ്ങളും അവതരിപ്പിച്ച് കാണികളെ ചിരിപ്പിച്ചു പോന്നു. ഉമ്മര്‍, വാസുപ്രദീപ്, ബാലന്‍ കെ നായര്‍ , കുഞ്ഞാണ്ടി എന്നിവരുടെ കൂടെയെല്ലാം നാടകങ്ങളില്‍ പപ്പുവും ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :