മന്നാഡേക്ക് ഫാല്‍‌ക്കേ പുരസ്കാരം

Manna Dey
WEBDUNIA|
PRO
PRO
മലയാളത്തിന് ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിത്തന്ന ചെമ്മീന്‍ എന്ന സിനിമയിലെ ‘മാനസമൈനേ വരൂ’ എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന പിന്നണി ഗായകന്‍ മന്നാഡേക്ക് 2007-ലേക്കുള്ള ദാദാസാഹേബ് ഫാല്‍‌ക്കേ പുരസ്കാരം. മൂവായിരത്തിയഞ്ഞൂറോളം പാട്ടുകള്‍ ആലപിച്ചിട്ടുള്ള മന്നാഡേക്ക് പത്മവിഭൂഷണ്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

പി സി ഡേ എന്ന പ്രബോധ്‌ ചന്ദ്ര ഡേ ആണ്‌ പിന്നീട്‌ മന്നാഡേ ആയി മാറിയത്‌ ഈ പേരിട്ടതാകട്ടെ മുംബൈ ന്യൂ തിയേറ്റേഴ്‌സിലെ നടനും ഗായകനുമായിരുന്ന അമ്മാവന്‍ കെ സി ഡേയാണ്‌. സംഗീത സം‌വിധാന സഹായിയായിട്ടാണ് മന്നാഡേ ചലച്ചിത്രരംഗത്തെത്തുന്നത്.

‘രാമരാജു’ എന്ന ചലച്ചിത്രത്തിനു വേണ്ടിയാണ്‌ മന്നാഡേ ആദ്യമായി ഗാനമാലപിച്ചത്. പിന്നീട് എസ്ഡി ബര്‍മ്മന്റെ സം‌ഗീതസം‌വിധാനത്തില്‍ ‘മഷാല്‍’ എന്ന ചലച്ചിത്രത്തിനു വേണ്ടി ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധേയമായതോടെ മുഴുവന്‍ സമയ പിന്നണി ഗായകന്‍ ആയി മാറുകയായിരുന്നു മന്നാഡേ.

മന്നാഡേ നായകനും വില്ലനും കോമാളിക്കും വൃദ്ധനുമെല്ലാം വേണ്ടി പാടിയിട്ടുണ്ട്‌ - ഹിന്ദിയിലും ബംഗാളിയിലും.ചെരുപ്പത്തിലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നതുകൊണ്ടു ശാശ്‌ത്രീയ അടിത്തറയുള്ളതോ അര്‍ദ്ധ ശാസ്ത്രീയമോ ആയ ഗാനങ്ങളാണ്‌ മന്നഡേ അധികവും പാടിയിട്ടുള്ളത്‌.

പാട്ടിന്‌ നൊട്ടേഷന്‍ കുറിക്കുന്ന പതിവും അദ്ദേഹത്തുണ്ടായിരുന്നു. അതുകൊണ്ട്‌ മന്നാഡേയുടെ പാട്ടുകള്‍ കുറ്റമറ്റവയാവുകയും ചെയ്‌തു. ഭാവസാന്ദ്രമാണ്‌ മന്നാഡേയുടെ ആലാപനം.മലയാളത്തിലെ മാനസ മൈനേ തന്നെ മികച്ച ഉദാഹരണം .

മേരാനാം ജോ‍ക്കറിലെ ‘ഏയ്‌ ഭായ്‌ സരാ ദേഖെ ചലോ’ എന്ന ഗാനമാണ്‌ ഹിന്ദിയില്‍ ഏറെ പ്രസിദ്ധം. ഇതിന്‌ ഫിലി, ഫെയര്‍ അവാര്‍ ലഭിച്ചിരുന്നു . ഷോളേയിലും മന്നാഡെ പാടി . പിന്നെ പതുക്കെ പതുക്കെ വിശ്രമജീ‍വിതത്ത്‌ലേക്ക്‌ വലിഞ്ഞു.

യഹ്‌ ഇഷ്ക്‌ ഇഷ്ക്‌ ഹായ്‌ (ഖവാലി), പ്യാര്‍ഹുവാ ഇക്‌ രാര്‌ ഹുവാ (കാല്‍പനികം), സിന്ദഗി യെ കസിസെ ( വൈകാരികം), ടൂ പ്യാര്‌ കാ സാഗര്‍ ഹായ്‌( ഭക്തി), ആവോ ട്വിസ്റ്റ്‌ കരെം (ചടുലതാളം), ആയേ മെരേ പ്യാര്‍ വതന്‍ ( ദേശഭക്തി) എന്നിവ മന്നാ ഡേയുടെ എടുത്തുപറയത്തക്ക പാട്ടുകളാണ്‌.

മലയാള നാടക രംഗത്തെ പിന്നണി ഗായികയായിരുന്ന, കോഴിക്കോട്ടുകാരിയായ സുലോചനാ കുമാരനാണ് മന്നാഡേയുടെ ഭാര്യ. രണ്ട് പെണ്‍മക്കള്‍. രണ്ടുപേരും നന്നായി പാടും. എന്നാല്‍ ഇരുവരും സിനിമാ രംഗത്തോട് താത്പര്യം കാട്ടിയില്ല. ഒരുമകള്‍ കാലിഫോര്‍ണിയയില്‍ സണ്‍ മൈക്രോസിസ്റ്റംസില്‍ ജോലി ചെയ്യുന്നു.

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവണ്മെന്റ് സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. ഫാല്‍‌ക്കേ പുരസ്കാരം ലഭിച്ചിട്ടുള്ള ഏക മലയാളി അടൂര്‍ ഗോപാലകൃഷ്ണനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :