പൂവച്ചല്‍ ഖാദറിന് പിറന്നാള്‍

poovachal khaadar
WDWD
പൂവച്ചല്‍ ഖാദറിന് ഡിസംബര്‍ 25 ന് പിറന്നാള്‍. അദ്ദേഹത്തിന് 2007 ഡിസംബര്‍ 25ന് 59 വയസ്സ് കഴിഞ്ഞു

നൂറോളം ചിത്രങ്ങള്‍ക്ക് പാട്ടെഴുതി മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് ഈടുറ്റ സംഭാവന നല്‍കിയ കവിയാണ് പൂവച്ചല്‍ ഖാദര്‍.

1972 ല്‍ പുറത്തിറങ്ങിയ കവിത എന്ന ചലച്ചിത്രത്തിലേക്ക് സ്വന്തം കവിതാ ശകലങ്ങളുമായാണ് പൂവച്ചലിന്‍റെ വരവ്. പിന്നെയും വത്മീകങ്ങള്‍ .... വേട്ട നായ്ക്കള്‍ ചൂഴും...., നിശ്ഛലം കിടപ്പീ ജലം... തുടങ്ങിയ കവിതാ ശകലങ്ങള്‍ക്ക് സംഗീതം നല്‍കിയത് കെ.രാഘവനായിരുന്നു.

ആദ്യ സമാഗമ ലജ്ജയിലാതിര
താരകം കണ്ണടയ്ക്കുമ്പോള്‍
കായലഴിച്ചിട്ട വാര്‍മുടിയില്‍
സാഗരമുമ്മവയ്ക്കുന്നു
എന്ന മുഗ്ധ മനോഗരമായ വരികള്‍ ഖാദറിനെ തിരക്കുള്ള ഗാനരചയിതാവായി മാറ്റി. ഇപ്പോള്‍ സിനിമാ രംഗത്തു നിന്ന് അല്‍പം വിട്ടുനില്‍ക്കുകയാണെങ്കിലും ഒന്നു രണ്ട് ചിത്രങ്ങളുടെ പാട്ടെഴുത്തിന്‍റെ പണിപ്പുരയിലാണ് അദ്ദേഹം.

1973 ല്‍ കാറ്റു വിതച്ചവന്‍ എന്ന ചിത്രത്തില്‍,

മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു
മണിമുകില്‍ തേരിലണഞ്ഞു

എന്ന അതീവ ഹൃ ദ്യമായ ഗാനത്തോടെയാണ് വാസ്തവത്തില്‍ ഖാദറിന്‍റെ അരങ്ങേറ്റം. പീറ്റര്‍ റൂബനായിരുന്നു സംഗീത സംവിധായകന്‍. അതിലെ

നീയെന്‍റെ പ്രാര്‍ത്ഥന കേട്ടു
നീയെന്‍റെ മാനസം കണ്ടു

WEBDUNIA|
എന്ന പാട്ടും വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :