ജഗതി സാധാരണ ജീവിതത്തിലേക്ക്, മമ്മൂട്ടി സന്ദര്‍ശിച്ചു

ജഗതി ശ്രീകുമാര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഷങ്കര്‍
Last Modified വ്യാഴം, 2 ജൂലൈ 2015 (12:27 IST)
മഹാനടന്‍ ജഗതി ശ്രീകുമാര്‍ സാധരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. നിത്യജീവിതത്തിലെ എല്ലാ സാഹചര്യങ്ങളോടും അദ്ദേഹം കൃത്യമായി പ്രതികരിച്ചുതുടങ്ങിയിരിക്കുന്നു. എല്ലാവരെയും തിരിച്ചറിയുന്നുമുണ്ട്. സിനിമകള്‍ നന്നായി ആസ്വദിക്കുന്നു. തമാശരംഗങ്ങള്‍ കാണുമ്പോള്‍ ആ മുഖത്ത് മനോഹരമായ പുഞ്ചിരി വിടരുന്നു.
 
മെഗാസ്റ്റാര്‍ മമ്മൂട്ടി വ്യാഴാഴ്ച ജഗതി ശ്രീകുമാറിനെ വീട്ടില്‍ സന്ദര്‍ശിച്ചു. ജഗതിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലിടുകയും ചെയ്തു. 
 
“ഇന്ന് ജഗതി ശ്രീകുമാറിനെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി കണ്ടു. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. അസുഖാവസ്ഥയില്‍ നിന്ന് വേഗം പുറത്തുകടക്കുവാനും സിനിമയിലേക്ക് തിരിച്ചുവരവ് നടത്താനും പ്രാര്‍ത്ഥിക്കാം” - മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
 
കഴിഞ്ഞ ദിവസം പൂഞ്ഞാറിലെ ഒരു പൊതുചടങ്ങിലും ജഗതി പങ്കെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :