എസ് ജാനകി-ആലാപനത്തിലെ 'കുട്ടിത്തം'

PRO
ഏപ്രില്‍ 23, എസ് ജാനകി എന്ന സംഗീത ലോകത്തെ തിലകക്കുറിയുടെ പിറന്നാള്‍. 1980 ല്‍ കുട്ടികളുടെ ശബ്ദത്തില്‍ ഗാനമാലപിച്ചുകൊണ്ട് എസ് ജാനകി പുതിയൊരു മാറ്റത്തിന് തുടക്കമിട്ടു. "രുശികണ്ട പുന' എന്ന തമിഴ് ചിത്രത്തില്‍ അഞ്ചുവയസ്സുള്ള കുട്ടിയുടെ ശബ്ദത്തില്‍ പാടി.

1982 ല്‍ മലയാളത്തില്‍, "കോക്കാമന്തീ കോനനിറച്ചി... ആരിക്കുവേണം...''എന്നു തുടങ്ങുന്ന ഗാനം രവീന്ദ്രന്‍െറ സംഗീതത്തില്‍ കുട്ടികളുടെ ശബ്ദത്തില്‍ പാടി. ബീബിക്കുഞ്ഞമ്മ, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയും ഇതുപോലുള്ള കുട്ടിപ്പാട്ടുകള്‍ ജാനകി പാടി.

കുട്ടികളോടുളള സംസാരവും അവരുടെ ഭാഷയില്‍ പാട്ടുപാടി ശീലിക്കുകയും ചെയ്തതുകൊണ്ടുമാണ് അങ്ങനെയുള്ള ഗാനങ്ങള്‍ പാടാനുള്ള കഴിവ് ലഭിച്ചതെന്ന് ജാനകി പറയുന്നു.

സംഗീത സംവിധാന രംഗത്തും ജാനകി തന്‍െറ വ്യക്തിമുദ്ര പതിപ്പിച്ചു. "മൗനപോരാട്ടം' എന്ന തെലുങ്ക് ചിത്രത്തിന്‍െറ സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ജാനകിയായിരുന്നു. സ്വയം സംഗീതം നല്‍കുകയും പാടുകയും ചെയ്ത കാസറ്റുകളും ത്യാഗരാജസ്വാമി കീര്‍ത്തനങ്ങളും, മീരാഭജനയുമൊക്കെ ജാനകിക്ക് ഇന്നും പ്രിയങ്കരങ്ങളാണ്.; ലതാമങ്കേഷ്കര്‍ ഗാനങ്ങളോട് ആരാധനയും.

ബിസ്മില്ലാഖാന്‍െറ ഷഹണായിക്കൊപ്പം കന്നടയിലും എഎസ്. ഗോപാലകൃഷ്ണന്‍െറ വയലിനോടൊപ്പവും, തെലുങ്കില്‍ ഹരിപ്രസാദ് ചൗരസ്യയുടെ ഫ്ളൂട്ടിനോടൊപ്പവും ജാനകി ഗാനമാലപിച്ചിട്ടുണ്ട്.

എണ്ണിയാല്‍ തീരാത്ത ചിത്രങ്ങള്‍ക്ക് വേണ്ടി ജാനകി പിണന്നിപാടിയിട്ടുണ്ട്. ഗാനഗന്ധര്‍വ്വനുമൊത്ത് 1964-ലാണ് ജാനകി ആദ്യമായി ഗാനമാലപിച്ചത്. ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ രു യുഗ്മഗാനമായിരുന്നു അത് ജയചന്ദ്രന്‍, എ.എം. രാജ, പി.ലീല, ശാന്ത. പി. നായര്‍, പി. സുശീല തുടങ്ങിയവരുമൊത്തും ജാനകി പാടിയിട്ടുണ്ട്. 11 തവണ കേരളസംസ്ഥാന അവാര്‍ഡ് ജാനകിക്ക് ലഭിച്ചു

വളരെ ലളിതമായ കുടുംബം നയിക്കുന്ന ജാനകിയ്ക്ക് എന്നും സന്തോഷം നല്‍കുന്നത്, തന്‍െറ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പുരസ്ക്കാരങ്ങള്‍ നോക്കിയിരിക്കുമ്പോഴാണ്. ഈ വാര്‍ദ്ധക്യത്തിലും യൗവ്വനം പേറി നടക്കുന്ന ഈ വാനമ്പാടി മലയാളികളുടെ മനസില്‍ നിന്നും മായില്ല; ഒപ്പം ഈ വാനമ്പാടി ഗീതങ്ങളും.

T SASI MOHAN|
ജാനകിയുടെ ഭര്‍ത്താവ് ടി .രാമപ്രസാദ് 1998 ല്‍ അന്തരിച്ചു. ഏക മകന്‍ മുരളീകൃഷ്ണന്‍ ചെന്നൈയില്‍ ഓഡിയോ കാസറ്റ് കമ്പനിയില്‍ ജോലിക്കാരനാണ്. മകന്‍െറ ഭാര്യ നര്‍ത്തകിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :