എഴുതിത്തള്ളേണ്ട, തിരിച്ചുവരും ആ ഷാജികൈലാസ് കാലം!

റിഷിദേബ് ഗസല്‍

WEBDUNIA|
PRO
ആക്ഷന്‍ ത്രില്ലറുകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴാണ് ആ പാതവിട്ട് കോമഡി സിനിമകളുടെ ലോകത്തേക്ക് ഷാജി കൈലാസ് പ്രവേശിച്ചത്. മുമ്പ് ഡോക്ടര്‍ പശുപതി പോലെയുള്ള നല്ല കോമഡിച്ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഷാജിക്ക് ആ ജോണറില്‍ വിജയിക്കാമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ അദ്ദേഹത്തിന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചു. അതോടെ സംവിധാനരംഗത്തുനിന്ന് താല്‍ക്കാലിക അവധിയെടുത്തിരിക്കുകയാണ് ഷാജി കൈലാസ്.

ഇനി വരുന്നത് വമ്പന്‍ വിജയങ്ങളുമായി വേണമെന്ന് ഷാജി കൈലാസിന് നിര്‍ബന്ധമുണ്ട്. അതിന് ഒരുങ്ങുകയാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ മടങ്ങിവരവ് ആര്‍ക്കൊപ്പമാകും? സൂപ്പര്‍സ്റ്റാറുകള്‍ കൂട്ടിനുണ്ടാകുമോ? രണ്‍‌ജി പണിക്കര്‍, രഞ്ജിത് എന്നീ തിരക്കഥാകൃത്തുക്കളുടെ സിനിമകള്‍ ചെയ്യുന്നുണ്ടോ? ഷാജി കൈലാസ് എന്ന സംവിധായകന്‍റെ സിനിമാ ജീവിതത്തേക്കുറിച്ചും അദ്ദേഹത്തിന്‍റെ തിരിച്ചുവരവിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ അടുത്ത പേജിലേക്ക്.

അടുത്ത പേജില്‍ - ഷാജി, ഒരു ചിത്രകാരന്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :