എലിസബത് ടൈലര്‍: നിത്യഹരിത നായിക

WEBDUNIA|
1963 ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഒരു നായികയായി ടൈലര്‍: മാറി. ആ വര്‍ഷം തന്നെ ടെയ്ലര്‍ അഭിനയിച്ച ക്ളിയോപാട്ര എന്ന ചിത്രത്തിലെ നായകനായിരുന്ന റിച്ച് ബര്‍ട്ടണെ ആയിരുന്നു ടെയ്ലര്‍ പിന്നീട് വിവാഹം കഴിച്ചത്.

ടൈലര്‍:എട്ടു പ്രാവശ്യം വിവാഹം കഴിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് മാത്രമല്ല ടെലിവിഷനിലെയും ഒരു പ്രമുഖ താരമായിരുന്നു ടൈലര്‍:

പാഷന്‍, വൈറ്റ് ഡയമണ്ട്സ് എന്നീ പേരുകളില്‍ ഒരു സുഗന്ധലേപനവും ടെയ്ലര്‍ വിപണിയിലെത്തിച്ചിരുന്നു. വാര്‍ഷിക വിറ്റുവരവ് 20 കോടി ഡോളര്‍ നേടിയ ഉല്‍പ്പന്നങ്ങളായിരുന്നു ഇവ.

എയ്ഡ്സ് രോഗ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും അതിനുവേണ്ട തുക ശേഖരിക്കുന്നതിനുമായി വളരെയധികം സമയം ടൈലര്‍: ചിലവഴിച്ചിട്ടുണ്ട്.

അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്സ് റിസര്‍ച്ച് എന്ന സംഘടന സ്ഥാപിക്കുന്നതില്‍ ടൈലര്‍: വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. എയ്ഡ്സ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അവര്‍ സ്വന്തമായി ഒരു സംഘടനയും സ്ഥാപിച്ചു. 1999 ഓടെ ഈ രോഗത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ 5 കോടി ഡോളര്‍ അവര്‍ സ്വരൂപിച്ചു.

1992 ല്‍ ജ-ീന്‍ ഹെര്‍ഷോള്‍ട്ട് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും 1993 ല്‍ എ.എഫ്.ഐ ലൈഫ് അച്ചീവ്മെന്‍റ് അവാര്‍ഡും ലഭിച്ചു.

1999 ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ-്ഞി 'ഡെയിം കമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍' പദവി നല്‍കി ടെയ്ലറെ ആദരിച്ചു. അതിനുശേഷം ഡെയിം എലിസബത്ത് എന്നാണ് അവര്‍ അറിയപ്പെടുന്നത്.

കാലിഫോര്‍ണിയയിലെ 700 നൈംസ് റോഡ് ഇന്‍ ബെല്‍-എയര്‍ ലാണ് ടൈലര്‍ ഇപ്പോള്‍ താമസിക്കുന്നത്.













ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :