അനശ്വരമായ സുകുമാര ഭാവം

WEBDUNIA|
File
മലയാള സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വമായിരുന്നു സുകുമാരന്‍. പ്രേക്ഷക ലോകത്തിന് പെട്ടൊന്നൊന്നും മറന്നു പോകാനാകാവാത്തവിധം അഭിനയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച 20 വര്‍ഷം മലയാള സിനിമയില്‍ ആഞ്ഞടിച്ച നടന്‍. അദ്ദേഹത്തിന്‍റെ പത്താം ചരമവാര്‍ഷികമാണ് 2007 ജൂണ്‍ 16.

അനനുകരണീയമായ അഭിനയ ശൈലിയായിരുന്നു സുകുമാരന്‍റേത്. എതിരില്ലാത്ത നടനവൈഭവം. സൂപ്പര്‍ താരത്തിന്‍റെ കുപ്പായത്തിനപ്പുറം സുകുമാരന്‍ എന്ന നടനെയാണ് മലയാളി സ്നേഹിച്ചത്. നായകനായോ, വില്ലനായോ, ഏതു സിനിമയിലും സുകുമാരനുണ്ടായിരുന്നു, 200 ചിത്രങ്ങളില്‍ പരന്നു കിടക്കുന്ന അഭിനയസാമ്രാജ്യം .

ചെറുപ്പത്തില്‍ വിദ്യാഭ്യാസത്തിന് മാത്രം പ്രാധാന്യം നല്‍കിയ സുകുമാരന്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാഗര്‍കോവിലില്‍ കോളജ് ലക്ചററായി ജോലി സമ്പാദിച്ചു.

സിനിമയിലേക്ക്

ഈ കാലഘട്ടത്തിലാണ് ഭാഗ്യം എം.ടി. വാസുദേവന്‍ നായരുടെ രൂപത്തില്‍ സുകുമാരനെ സമീപിച്ചത്. അങ്ങനെ സുകുമാരന്‍ സിനിമാനടനായി. അതും എല്ലാ പ്രശംസകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ നിര്‍മാല്യം എന്ന ചിത്രത്തിലൂടെ. നിര്‍മാല്യത്തിലെ നിഷേധിയെ എല്ലാവര്‍ക്കും ഇഷ്ടമായി. ആ ഒരൊറ്റ ചിത്രം സുകുമാരനെ മലയാള സിനിമയിലെ ശ്രദ്ധയനായ നടനാക്കി.

ആ സിനിമാജീവിതത്തില്‍ ചെറിയകാലത്തെ ഇടവേളയായിരുന്നു പിന്നീട്. രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു തോന്നിയപ്പോള്‍ പഴയ തൊഴിലിലേക്ക് തിരിച്ചു പോകാനും അദ്ദേഹം ആലോചിച്ചു.

കോടമ്പക്കത്തോട് യാത്ര പറയാന്‍ ഉറച്ചപ്പോഴാണ് വീണ്ടും അഭിനയിക്കാന്‍ അവസരം വന്നത്. ഏറെ നീണ്ട ആലോചന, അവസാനം തീരുമാനമായി, അധ്യാപനം വേണ്ട, അഭിനയം മതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :