2 മാസത്തിനുള്ളില്‍ 3 മെഗാഹിറ്റ് സൃഷ്ടിക്കാന്‍ രജനികാന്തിനും സല്‍മാന്‍‌ഖാനും കഴിയില്ല, മോഹന്‍ലാലിന് കഴിയും!

പ്രവീണ്‍ ജോജോ 

വ്യാഴം, 3 നവം‌ബര്‍ 2016 (17:00 IST)

Widgets Magazine
Mohanlal, Janatha Garage, Pulimurugan, Oppam, Priyadarshan, Vysakh, Rajinikanth, Salman Khan, മോഹന്‍ലാല്‍, ജനതാ ഗാരേജ്, പുലിമുരുകന്‍, ഒപ്പം, പ്രിയദര്‍ശന്‍, വൈശാഖ്, രജനികാന്ത്, സല്‍മാന്‍ ഖാന്‍

വമ്പന്‍ ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്നവരാണ് രജനികാന്തും സല്‍മാന്‍ ഖാനുമൊക്കെ. രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകള്‍. എന്നാല്‍ അവരുടെ സിനിമകള്‍ തമ്മില്‍ ഏറ്റവും കുറഞ്ഞത് ഒരുവര്‍ഷത്തെയെങ്കിലും ഇടവേളയുണ്ടാകും. എല്ലാവര്‍ഷവും ഒരു മെഗാഹിറ്റ് നല്‍കാന്‍ സല്‍മാന്‍ ഖാന് കഴിയാറുണ്ട്. രജനികാന്ത് ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെ ഇടവേളയെടുത്താണ് വന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നത്.
 
എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ മൂന്ന് മെഗാഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിയുമോ? അത് അസാധ്യമെന്നുതന്നെ പറയാം. എന്നാല്‍ മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സൃഷ്ടിച്ചത് മൂന്ന് തകര്‍പ്പന്‍ ഹിറ്റുകളാണ്.
 
അതിലൊന്ന് പുലിമുരുകനാണ്. അത് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായിക്കഴിഞ്ഞു. തെലുങ്ക് ഭാഷയിലാണ് അടുത്ത സിനിമ - ജനതാ ഗാരേജ്. ബാഹുബലിക്ക് ശേഷം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രമായി ജനതാ ഗാരേജും മാറി.
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഒപ്പം’ അടുത്ത സിനിമ. ഈ സിനിമയുടെ കളക്ഷന്‍ 60 കോടിയും കടന്ന് കുതിക്കുകയാണ്. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ രണ്ട് ഭാഷകളില്‍ മൂന്ന് മെഗാഹിറ്റുകള്‍ സൃഷ്ടിക്കാന്‍ മോഹന്‍ലാലിനല്ലാതെ ഇന്ത്യയിലെ മറ്റേത് താരത്തിന് കഴിയുമെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ ചോദ്യം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

കമല്‍ - ഗൌതമി ബന്ധം തകര്‍ന്നതിന് പിന്നില്‍ മറ്റൊരു നടി?

കമല്‍ഹാസനും ഗൌതമിയും തമ്മില്‍ വേര്‍പിരിഞ്ഞതിന് കാരണം മറ്റൊരു നടിയാണെന്ന രീതിയില്‍ ...

news

പൃഥ്വിയുടെ കര്‍ണന് മുമ്പ് മമ്മൂട്ടിയുടെ കര്‍ണന്‍ വരില്ല!

പൃഥ്വിരാജ് - ആര്‍ എസ് വിമല്‍ ടീമിന്‍റെ കര്‍ണന്‍ വരുന്നതിന് മുമ്പ് മമ്മൂട്ടി നായകനാകുന്ന ...

news

"പുലിമുരുകന്‍ വിജയിക്കുമ്പോള്‍ എനിക്കതില്‍ അഭിമാനിക്കാന്‍ കഴിയില്ല" - മോഹന്‍ലാല്‍ അങ്ങനെ പറഞ്ഞത് എന്തിന് ?!

മലയാളത്തിൻറെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മലയാള ...

news

യുവതിയെ ഉന്നതർ മാനഭംഗത്തിനിരയാക്കിയ സംഭവം; 11 മണിക്ക് എല്ലാം വെളിപ്പെടുത്തുമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി

പത്രസമ്മേളനത്തില്‍ തന്നോടൊപ്പം പരാതി പറഞ്ഞ പെണ്‍കുട്ടിയും ഭര്‍ത്താവുമുണ്ടാകും. പതിനൊന്ന് ...

Widgets Magazine