മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, പൃഥ്വിയും ദുല്‍ക്കറും നിവിന്‍ പോളിയും ഭയക്കണം; ഇത് പുതിയ താരോദയം - ടൊവിനോ !

ശനി, 4 മാര്‍ച്ച് 2017 (15:55 IST)

Mammootty, Tovino Thomas, Oru Mexican Aparatha, Mohanlal, Prithviraj, മമ്മൂട്ടി, ടൊവിനോ തോമസ്, ഒരു മെക്സിക്കന്‍ അപാരത, മോഹന്‍ലാല്‍, പൃഥ്വിരാജ്

മോഹന്‍ലാല്‍ സിനിമ റിലീസാകുമ്പോള്‍ ഉണ്ടാകുന്ന ജനത്തിരക്ക് - ഒരു മെക്സിക്കന്‍ അപാരതയുടെ റിലീസ് ദിനത്തിലെ തിക്കും തിരക്കും കണ്ടവര്‍ അഭിപ്രായപ്പെട്ടതാണ്. ടൊവിനോ തോമസ് എന്ന താരം ജനിക്കുകയായിരുന്നു അവിടെ.
 
അതേ, ഏത് കഥാപാത്രത്തെയും സ്വന്തം തോളില്‍ ചുമക്കാന്‍ കെല്‍പ്പുള്ള മറ്റൊരു താരം കൂടി മലയാളത്തില്‍ പിറന്നിരിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ദുല്‍ക്കറും നിവിന്‍ പോളിയുമൊക്കെ ജനപ്രീതിയുടെ കാര്യത്തില്‍ ഭയക്കണം ഈ താരത്തെ. കാരണം ടൊവിനോ അത്രയ്ക്ക് വലിയ സ്ഥാനമാണ് മെക്സിക്കന്‍ അപാരത എന്ന ഒറ്റച്ചിത്രത്തിലൂടെ യുവജനങ്ങളുടെ മനസില്‍ നേടിയിരിക്കുന്നത്.
 
മെക്സിക്കന്‍ അപാരതയുടെ വരുന്ന ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നിരിക്കുകയാണ്. അനൂപ് കണ്ണന്‍ നിര്‍മ്മിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ആദ്യദിനം മൂന്നുകോടിയിലേറെ കളക്ഷന്‍ നേടാനായതായാണ് വിവരം.
 
ആക്ഷനും സെന്‍റിമെന്‍റ്സും കോമഡിയും പ്രണയവുമെല്ലാം വഴങ്ങുന്ന ടൊവിനോ തോമസ് അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആയി മാറുമെന്ന് പ്രവചിക്കുന്നവര്‍ ഏറെയാണ്. ഇനി ടൊവിനോയുടെ ഭരണകാലമായിരിക്കുമോ? കാത്തിരിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എനിക്കുവേണ്ടി ഒരു കോമ്പ്രമൈസും ചെയ്യരുത്, മമ്മൂട്ടി തുറന്നുപറഞ്ഞു!

ശ്യാംധര്‍ ആദ്യം സംവിധാനം ചെയ്തത് ‘സെവന്‍‌ത് ഡേ’ എന്ന ഡാര്‍ക്ക് ത്രില്ലറാണ്. എന്നാല്‍ ...

news

''എനിയ്ക്ക് വേണ്ടി ഒരു കോംപ്രമൈസും വേണ്ട''! കഥ കേട്ടതേ മമ്മൂക്ക ഓക്കേ പറഞ്ഞു!!

സെവന്ത് ഡേ എന്ന ത്രില്ലർ ചിത്രത്തിലൂടെ ശ്യാംധർ എന്ന സംവിധായകന്റെ റേഞ്ച് നമ്മൾ ...

news

റെക്കോർഡിട്ട് അപാരത! ആദ്യദിന കളക്ഷനിൽ പിന്നിലാക്കിയത് പൃഥ്വിയെയും ദുൽഖറിനേയും!

ദുൽഖർ സൽമാനേയും മമ്മൂട്ടിയേയും പൃഥ്വിരാജിനേയും പിന്നിലാക്കി യൂത്ത് ഐക്കൺ ടൊവിനോ തോമസ്. ...

news

ആമിയ്ക്ക് പുറമേ സുഗതകുമാരിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്! പവിഴമല്ലിയിലെ നായികയാവുന്നത് പ്രിയതാരം

മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമെന്ന സംവിധായകൻ കമലിന്റെ പ്രഖ്യാപനം വന്നതു മുതൽ ...

Widgets Magazine