മധുവിന് 74

ബിജു ഗോപിനാഥന്‍

madhu
FILEFILE
മലയാളിയുടെ മനസിലെ കാമുക സങ്കല്‍പത്തിന് മധുവിന്‍റെ രൂപവും ഭാവവുമാണ്. കടപ്പുറത്തുകൂടി നിരാശനായി പാടി നടക്കുന്ന കൊച്ചുമുതലാളിയേക്കാള്‍ നല്ലൊരു കാമുകനെ മലയാളി മറ്റെങ്ങും കണ്ടില്ല.

ആ കൊച്ചുമുതലാളിക്ക് ഇന്ന് 74 വയസ് തികയുകയാണ്. പിറന്നാള്‍ നിറവില്‍ ആഘോഷങ്ങളൊന്നുമില്ലാതെ, ഗാംഭീര്യമുള്ള പുഞ്ചിരിയൊടെ മധു നില്‍ക്കുന്നു. മലയാള സിനിമയേക്കാള്‍ അഞ്ചുവയസ് മാത്രം ഇളപ്പമുള്ള മാധവന്‍നായര്‍ എന്ന മധു വയസ്സ് ഏറുന്നത് നിസ്സംഗതയോടെ നേരിടുന്നു.

1179 കന്നിയിലെ ചോതി നക്ഷത്രത്തില്‍, അതായത് 1933 സപ്റ്റംബര്‍ 28 ന്നാണ് മധു ജ-നിച്ചത്. ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളായ ചെമ്മീനും സ്വയംവരവുമൊക്കെ പകര്‍ന്നു തന്നത് മധു എന്ന നടന്‍റൈ അതുല്യമായ അഭിനയ പാടവത്തെയാണ്.

നടന്‍ എന്ന നിലയില്‍ നിന്ന് പിന്നീട് നിര്‍മ്മാതാവായി, സംവിധായകനായി, കഥാകൃത്തായി. മധുവിന്‍റെ സംഭാവനകല്‍ മലയാളത്തിന് അനിവാര്യമായി മാറി.പഠിക്കുന്ന കാലത്ത് നാണം കുണുങ്ങിയായിരുന്ന മധു അഭിനയിക്കാന്‍ വിളിച്ച്പ്പോല്‍ ഓടിയൊളിച്ച കഥ് അ സഹപാഠി പത്രപ്രവര്‍ത്തകനായ കെ ജി പരമേശ്വരന്‍ നായര്‍ ഓര്‍ക്കറുണ്ട്.

ആറ് പാട്ടും അടൂര്‍ ഭാസിയുമില്ലാത്ത സിനിമയെക്കുറിച്ച് സങ്കല്‍പ്പിക്കാനാവാത്ത കാലത്ത് മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമ മാറ്റത്തിന്‍റെ തെളിച്ചമായിരുന്നു. പ്രതിനായക പ്രതിച്ഛായയില്‍ നായകനെ അവതരിപ്പിച്ച മധുവിന്‍റെ ആ സിനിമ ബോക്സ് ഓഫീസില്‍ ഹിറ്റായി. മധുവിന്‍റെ കയ്യോപ്പോടെ പതിനാലോളം ചിത്രങ്ങള്‍ മലയാളത്തിനു ലഭിച്ചു.

നടനെന്നോ, നിര്‍മ്മതാവെന്നോ, സംവിധായകനെന്നോ ഉള്ളതില്‍ കവിഞ്ഞ് മറ്റൊരു തലത്തിലും മധു അറിയപ്പെട്ടു. പ്രസിദ്ധമായ ഉമാ സ്റ്റുഡിയോയുടെ ഉടമ എന്ന നിലയില്‍ - മധു നല്‍കിയ സംഭാവനകള്‍ മറക്കാവതല്ല. പക്ഷേ, ഉമാ സ്റ്റുഡിയോ ഇന്നില്ല.ഇന്നവിടം ഏഷ്യാനെറ്റ് ആസ്ഥാനമാണ
madhu- sheela in chemmeen
FILEFILE


കോളജ് അദ്ധ്യാപനം ഉപേക്ഷിച്ച് ന്യൂഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമായില്‍ ചേരുകയും സിനിമയിലെത്തുകയും ചെയ്ത ജീവിതത്തിന് ഒരു സിനിമാക്കഥയേക്കാള്‍ ആവേശം നല്‍കാന്‍ കഴിയും. കുടുംബ ഭദ്രതയുള്ള ശീതളച്ഛായയില്‍ മയങ്ങാതെ കലാപത്തീയുമായി അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെട്ട ജീവിതമാണ് മധുവിന്‍റേത്.

WEBDUNIA|
അഭിനയിച്ചു തീര്‍ത്തത് മുന്നൂറിലധികം ചിത്രങ്ങള്‍. നിഷേധിയും, കാമുകനും, കരുത്തനും എല്ലാം ആ മുഖഭാവങ്ങളിലൂടെ മലയാളിയെ അതിശയിപ്പിച്ചിട്ടുണ്ട് എന്നും. എഴുപതാം വയസ്സില്‍ തിരുഞ്ഞു നോക്കുമ്പോള്‍ നഷ്ടബോധമില്ല എന്ന് മധു പറയുന്നു. നഷ്്ടപ്പെട്ടവ ഒന്നും അലോസരപ്പെടുത്തുന്നില്ല, ഒന്നിലും പരാതിയുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :