“അടുത്ത തലമുറ കാലുറപ്പിച്ചു” - ലാല്‍ ജോസ് പറയുന്നു!

വന്നു, അടുത്ത തലമുറ: കിസ്മത്ത് തരംഗം!

Lal Jose, Kismath, Rajeev Ravi, Sheyin Nigam, Sruthi Menon, Shanavas K Bavakkutty, Mammootty, ലാല്‍ ജോസ്, കിസ്മത്ത്, രാജീവ് രവി, ഷെയിന്‍ നിഗം, ശ്രുതി മേനോന്‍, ഷാനവാസ് കെ ബാവക്കുട്ടി, മമ്മൂട്ടി
Last Modified വെള്ളി, 29 ജൂലൈ 2016 (20:07 IST)
മലയാളത്തിന്‍റെ പ്രിയസംവിധായകന്‍ ലാല്‍ ജോസ് വിതരണം ചെയ്ത പുതിയ ചിത്രം ‘കിസ്മത്ത്’ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. സിനിമാതാരം അബിയുടെ മകന്‍ ഷെയിന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ ശ്രുതി മേനോനാണ് നായിക. വളരെ റിയലിസ്റ്റിക്കായ ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് രാജീവ് രവിയാണ്.

രാജീവ് രവിയുടെ അന്നയും റസൂലും പോലെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു പ്രണയചിത്രമാണ് കിസ്മത്ത്. നവാഗതനായ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു 23കാരനും 28കാരിയും തമ്മിലുള്ള പ്രണയമാണ് വിഷയം. എന്നാല്‍ യഥാര്‍ത്ഥ വിഷയം അതല്ല. നായകന്‍ ഒരു മുസ്ലിം സമുദായാംഗവും നായിക ഹിന്ദു ദളിതുമാണ് എന്നതാണ്.

“പുതിയ തലമുറ കാലുറപ്പിച്ചു” എന്ന തലക്കെട്ടോടെ ഷെയിന്‍ നിഗമിനൊപ്പം അബിയും ലാല്‍ ജോസും നില്‍ക്കുന്ന ചിത്രം ലാല്‍ ജോസ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ അത് സംഭവിക്കുകയാണ്. സൂപ്പര്‍താരങ്ങള്‍ ഭരിച്ചിരുന്ന മലയാള സിനിമാലോകത്തെ ഇന്ന് പുതുമുഖങ്ങളും യുവതാരങ്ങളും ചേര്‍ന്ന് പുതിയ മാറ്റങ്ങളിലേക്ക് നയിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :