സ്വപ്നം മമ്മൂട്ടി, കിട്ടിയത് ജയസൂര്യ!

മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, ആട്, മിഥുന്‍
Last Updated: വ്യാഴം, 29 ജനുവരി 2015 (16:41 IST)
ഓം ശാന്തി ഓശാന' എന്ന സിനിമയുടെ എഴുത്തുകാരന്‍ എന്ന നിലയിലാണ് മിഥുന്‍ മാനുവല്‍ തോമസിനെ മലയാളികള്‍ക്ക് പരിചയം. 'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമയിലൂടെ സംവിധായകനായും മാറുകയാണ് മിഥുന്‍.

അടുത്തിടെ 'ആട്' സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ മിഥുന്‍ മാനുവല്‍ തോമസിനെ കണ്ട സാക്ഷാല്‍ മമ്മൂട്ടി തമാശയുടെ പൂരത്തിന് തിരികൊളുത്തി.

"ഞാന്‍ കേട്ടത് ഒരു മമ്മൂട്ടിച്ചിത്രം ചെയ്യണമെന്ന മോഹവുമായി നാടുപേക്ഷിച്ച ആളാണ് മിഥുന്‍ എന്നാണ്. പക്ഷേ ഇപ്പോള്‍ അയാള്‍ ആദ്യചിത്രത്തില്‍ ജയസൂര്യയെ നായകനാക്കിയിരിക്കുന്നു" - മമ്മൂട്ടി പറഞ്ഞു.

'മിഥുന്‍ മാനുവല്‍ തോമസ്' എന്ന പേരിനെയും മമ്മൂട്ടി വെറുതെ വിട്ടില്ല. "സിദ്ദിക്ക്‍ലാലിനെപ്പോലെ രണ്ടുപേര്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. മിഥുന്‍, മാനുവല്‍, തോമസ് എന്നീ മൂന്നുപേര്‍ ഒരു സിനിമ ചെയ്യുന്നത് ഇപ്പോള്‍ കേള്‍ക്കുന്നു. മാനുവലും തോമസും എവിടെ?" എന്നൊരു ചോദ്യവും മിഥുന് നേര്‍ക്ക് തൊടുത്തു മെഗാസ്റ്റാര്‍.

മമ്മൂട്ടിയെ നായകനാക്കി ഒരു മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ഉടനുണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കാം.

ചിത്രത്തിന് കടപ്പാട് :
മിഥിന്‍റെ
ഫേസ്‌ബുക്ക് പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :