ദിലീപ് നിര്‍ഭാഗ്യവാനായ നടന്‍: ലാല്‍ ജോസ്

ദിലീപ്, ലാല്‍ ജോസ്, മോഹന്‍ലാല്‍, ജയറാം, ജോഷി
Last Modified വ്യാഴം, 18 ജൂണ്‍ 2015 (17:07 IST)
ജനപ്രിയനായകന്‍ ദിലീപിനെ നായകനാക്കി ഏഴുസിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് ലാല്‍ ജോസ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, രസികന്‍, ചാന്തുപൊട്ട്, മുല്ല, സ്പാനിഷ് മസാല, ഏഴുസുന്ദര രാത്രികള്‍ എന്നിവ. ഇവയില്‍ രസികന്‍, മുല്ല, സ്പാനിഷ് മസാല, ഏഴുസുന്ദരരാത്രികള്‍ എന്നീ സിനിമകള്‍ പരാജയപ്പെട്ടു. എന്നാല്‍ അവയൊന്നും മോശം സിനിമകളായിരുന്നില്ല. ആ സിനിമകളുടെ വിധി അതായിരുന്നു.

ദിലീപിന്‍റെ ഒന്നാന്തരം അഭിനയമുഹൂര്‍ത്തങ്ങള്‍ ഉള്ളവയാണ് ലാല്‍ ജോസ് ചിത്രങ്ങള്‍. എന്നാല്‍ അവാര്‍ഡുകളും അംഗീകാരങ്ങളുമൊന്നും ദിലീപിനെ തേടിയെത്തിയില്ല.

“എന്‍റെ മീശമാധവനിലും ചാന്തുപൊട്ടിലുമൊക്കെ ദിലീപിന്‍റെ സ്കില്‍ ശരിക്കും പുറത്തുവന്നിട്ടുണ്ട്. പിന്നെ, നിര്‍ഭാഗ്യവശാല്‍, മിമിക്രിയില്‍ മുമ്പുണ്ടായിരുന്നതുകൊണ്ടാണ് ചാന്തുപൊട്ട് വന്നപ്പോള്‍ മിമിക്രിയാണെന്ന് പറഞ്ഞ സ്റ്റേറ്റ് അവാര്‍ഡ് കൊടുക്കാതിരുന്നത്. ദിലീപ് അക്കാര്യത്തില്‍ നിര്‍ഭാഗ്യവാനായിട്ടുള്ള നടനാണ്. മീശമാധവനെ ആളുകള്‍ ഓര്‍ക്കുന്നത് അതിന്‍റെ ഹ്യൂമറിന്‍റെ പേരിലാണെങ്കിലും അതില്‍ ദിലീപിന്‍റെ അപാര പെര്‍ഫോമന്‍സുണ്ട്. ഒരു കള്ളന്‍റെ ബോഡിലാംഗ്വേജ്, അതിന്‍റെ ചലനം കൃത്യമായി അവതരിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബോക്സോഫീസില്‍ ഹിറ്റായതുകൊണ്ട് അവാര്‍ഡ് ലഭിക്കാതെ പോയി” - മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ലാല്‍ ജോസ് പറയുന്നു.

“ദിലീപ് നല്ല ഒബ്സര്‍വേഷനുള്ള ആളാണ്. ഒരു ക്യാരക്ടറിന്‍റെ വിജയത്തിനുവേണ്ടി ആഴത്തില്‍ പഠിക്കാനും ഹോം‌വര്‍ക്ക് ചെയ്യാനും ശ്രമിക്കുന്ന ആളാണ്” - ലാല്‍ ജോസ് വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :