എല്ലാ താരങ്ങളും മോഹന്‍ലാലിന്‍റെ ആരാധകര്‍: സംവിധായകന്‍ തുറന്നുപറയുന്നു!

WEBDUNIA|
PRO
സിനിമയിലെ അഭിനേതാക്കളെല്ലാം യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ ആരാധകരാണെന്ന് ഒരു സംവിധായകന്‍. ഏത് സംവിധായകന്‍ എന്നല്ലേ? മോഹന്‍ലാലിനെയും വിജയിനെയും നായകന്‍‌മാരാക്കി ‘ജില്ല’ എന്ന തമിഴ്ചിത്രമൊരുക്കുന്ന സംവിധായകന്‍ നേശന്‍ ആണ് ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

“സാധാരണ എല്ലാവരും ആര്‍ട്ടിസ്റ്റുകളുടെ ആരാധകരായിരിക്കും. എന്നാല്‍ ആര്‍ട്ടിസ്റ്റുകളാകട്ടെ മോഹന്‍ലാലിന്‍റെ ആരാധകരാണ്. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ എത്ര ആര്‍ട്ടിസ്റ്റുകളാണ് ലാല്‍ സാറിന്‍റെ അഭിനയം കാണാന്‍ വന്നതെന്നോ? എല്ലാവരും ലാല്‍ സാറിന്‍റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. തമിഴ് യുവതാരം ജീവ പറയും, ഒരു ചിത്രം കൂടി ലാല്‍ സാറിന്‍റെ കൂടെ അഭിനയിക്കണമെന്ന്” - നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നേശന്‍ വ്യക്തമാക്കി.

അടുത്ത പേജില്‍ - ജില്ലയില്‍ ഓപ്പണിംഗ് സോംഗ് മോഹന്‍ലാലിന്, നാലഞ്ചുപേരെ അടിച്ചുപറപ്പിക്കും!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :