എന്തിരന്‍ 2: ആമിര്‍ഖാന്‍ വില്ലന്‍, നായകനോ?

എന്തിരന്‍ 2, ആമിര്‍ഖാന്‍, രജനികാന്ത്, ഷങ്കര്‍, വിക്രം, ലാലിസം
Last Updated: വ്യാഴം, 5 ഫെബ്രുവരി 2015 (13:37 IST)
'ഐ' എന്ന മെഗാഹിറ്റിന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്യുന്നത് 'എന്തിരന്‍' രണ്ടാം ഭാഗം തന്നെ. ഇക്കാര്യം ഉറപ്പായി. ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത് സാക്ഷാല്‍ ആമിര്‍ഖാന്‍!

നേരത്തേതന്നെ ഷങ്കര്‍ ഫാന്‍ ആണ് ആമിര്‍ഖാന്‍. എന്തിരന്‍റെ പ്രത്യേക ഷോയ്ക്ക് ശേഷം ആമിര്‍ പറഞ്ഞത് "ഷങ്കറിന്‍റെ തലച്ചോര്‍ തിന്നാന്‍ തോന്നുന്നു" എന്നാണെന്ന് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്തിരന്‍ 2ല്‍ വില്ലനായി ആമിര്‍ വരുമ്പോള്‍ നായകന്‍ ആരായിരിക്കുമെന്നാണോ? അത് സൂപ്പര്‍സ്റ്റാര്‍ അല്ലാതെ മറ്റാര്? രജനികാന്ത് തന്നെ എന്തിരന്‍ 2ല്‍ നായകനാകും. അതിനുള്ള തയ്യാറെടുപ്പ് രജനി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

'ധൂം 3' യില്‍ വില്ലനായി നേരത്തേ ആമിര്‍ വിസ്മയിപ്പിച്ചതാണ്. എന്തായാലും എന്തിരന്‍ 2 'അതുക്കും മേലെ' ആകുമെന്ന് ഉറപ്പ്. എ ആര്‍ റഹ്‌മാന്‍ തന്നെയായിരിക്കും ഈ സിനിമയുടെയും സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :