ഈ അച്ചന്‍ വേറെയാ, ഫാദര്‍ വട്ടോളിയല്ല!

WEBDUNIA|
PRO
‘ഫാദര്‍ വട്ടോളി’ ഇന്ദ്രജിത്തിന്‍റെ പ്രശസ്ത കഥാപാത്രമാണ്. ‘ആമേന്‍’ എന്ന സിനിമയിലെ ആ വേഷം ഇന്ദ്രജിത്ത് ഗംഭീരമാക്കുകയും ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. വീണ്ടും ക്രിസ്ത്യന്‍ പുരോഹിതന്‍റെ വേഷത്തിലെത്തുകയാണ് ഇന്ദ്രജിത്ത്. അതും ആമേന്‍ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍.

ആന്‍റിക്രൈസ്റ്റ് എന്ന പുതിയ സിനിമയിലാണ് ഇന്ദ്രജിത്ത് വീണ്ടും അച്ചന്‍ വേഷത്തിലെത്തുന്നത്. “ഞാന്‍ ലിജോയുടെ സിനിമകളുടെ ഭാഗമാണ് എപ്പോഴും. അതൊരു അനുഭവം തന്നെയാണ്. ആന്‍റി ക്രൈസ്റ്റ് ഒരു ഹൊറര്‍ ചിത്രമാണ്. ആ ജോണറില്‍ ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയിട്ടില്ലാത്ത രീതിയില്‍ ഒരു സിനിമ. ഞാന്‍ ഒരു പുരോഹിതനായാണ് ഈ സിനിമയിലും അഭിനയിക്കുന്നത്. എന്നാല്‍ ആമേനിലെ ഫാദര്‍ വട്ടോളിയുമായി ഒരു സാമ്യവും ഇതിനുണ്ടാകില്ല” - ഇന്ദ്രജിത്ത് വ്യക്തമാക്കുന്നു.

രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ‘രസം’ എന്ന ചിത്രത്തിലും ഇന്ദ്രജിത്ത് ആണ് നായകന്‍. ആ സിനിമയില്‍ മോഹന്‍ലാലും സുപ്രധാനമായ ഒരു വേഷത്തിലെത്തുന്നു.

“രസം ഒരു നല്ല എന്‍റര്‍ടെയ്നറാണ്. ബാബാ കല്യാണിയിലും ഛോട്ടാ മുംബൈയിലും ട്വന്‍റി20യിലും ഞാന്‍ ലാലേട്ടനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹവുമൊത്തുള്ള ജോലി വളരെ സന്തോഷകരമായ അനുഭവമാണ്” - ഇന്ദ്രജിത്ത് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :