'ആഹാരം ഉണ്ടാക്കുന്നവന്‍റെ തലയില്‍ കല്ലെടുത്തിടരുത്' - ഒരു സൂപ്പര്‍ സംവിധായകന്‍റെ അപേക്ഷയാണ്!

‘ഇത്തരം നടപടികളില്‍ നിന്ന് പിന്‍‌മാറണം’ - തമിഴ് റോക്കേഴ്സിനോട് അപേക്ഷിച്ച് ഹരി!

Hari, Singam3, Si 3, Suriya, Jnjanavel Raja, Tamil Rockers, ഹരി, സിങ്കം 3, സി 3, സൂര്യ, അനുഷ്ക, ജ്ഞാനവേല്‍ രാജ, തമിഴ് റോക്കേഴ്സ്
Last Modified തിങ്കള്‍, 6 ഫെബ്രുവരി 2017 (17:01 IST)
‘തമിഴ് റോക്കേഴ്സ്’ ആണ് ഇപ്പോള്‍ തമിഴ് സിനിമാലോകത്തെ വലിയ സംസാരവിഷയം. റിലീസ് ചെയ്യുന്ന സിനിമകളെല്ലാം അധികം താമസിയാതെ തമിഴ് റോക്കേഴ്സ് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നു. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നു. തമിഴ് സിനിമാ ഇന്‍ഡസ്ട്രി മുഴുവന്‍ തലകുത്തി നിന്നിട്ടും ഈ വിരുതന്‍‌മാരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ സംഗതി കുറച്ചുകൂടി സീരിയസാണ്. തമിഴ് റോക്കേഴ്സിനെ ഉടന്‍ അറസ്റ്റ് ചെയ്ത് അത് ഫേസ്ബുക്ക് ലൈവായി കാണിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ‘സിങ്കം 3’യുടെ നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ. അപ്പോഴതാ തമിഴ് റോക്കേഴ്സിന്‍റെ എഫ് ബി കുറിപ്പ്: ‘ജ്ഞാനവേല്‍ രാജയുടെ റിലീസിന്‍റെ അന്ന് രാവിലെ 11.30ന് ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കും’.

നായകനാകുന്ന സിങ്കം 3 (സി 3) ഈ മാസം ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്. എന്തായാലും ഇപ്പോള്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ഹരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം നടപടികളില്‍ നിന്ന് പിന്‍‌മാറണമെന്നാണ് സംവിധായകന്‍ തമിഴ് റോക്കേഴ്സിനോട് അപേക്ഷിക്കുന്നത്.

“ഞങ്ങള്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളെല്ലാം ഉള്‍പ്പെടുത്തി ആഹാരം പാചകം ചെയ്യുന്നവരാണ്. ഞങ്ങളുടെ തലയില്‍ കല്ലെടുത്ത് ഇടരുത്. ഇത്തരം നടപടികളില്‍ നിന്ന് പിന്‍‌മാറണം. ഞങ്ങളുടെ ജോലിക്ക് ആപത്തുണ്ടാക്കരുത്” - ഹരി അഭ്യര്‍ത്ഥിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :