ആ 'ബിക്കിനി ഷോ', സമാന്ത എന്തായാലും ഹാപ്പിയാണ്!

സമാന്ത, സാമന്ത, അഞ്ചാന്‍, സൂര്യ, സിദ്ധാര്‍ത്ഥ്, ദിലീപ്
Last Updated: വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (16:12 IST)
'അഞ്ചാന്‍' എന്ന സിനിമ പ്രതീക്ഷിച്ചത്ര നേട്ടമായില്ല, എങ്കിലും നായിക സമാന്തയുടെ അമിത ഗ്ലാമര്‍ പ്രദര്‍ശനം ശ്രദ്ധിക്കപ്പെട്ടു. ഒരു സീനില്‍ ബിക്കിനിയില്‍ പോലും പ്രത്യക്ഷപ്പെടുന്നുണ്ട് സമാന്ത.

സമാന്തയുടെ ബിക്കിനി ഷോയില്‍ അസ്വസ്ഥനായ കാമുകന്‍ സിദ്ധാര്‍ത്ഥ് ഇക്കാര്യത്തില്‍ പിണങ്ങുകയും പ്രണയം തകരുകയും ചെയ്തതായുള്ള വാര്‍ത്തകള്‍ കോളിവുഡില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം തള്ളിക്കളയുന്ന ഗ്ലാമര്‍ പ്രദര്‍ശനം ക്ലിക്കായതില്‍ ഏറെ സന്തുഷ്ടയാണ്.

തന്നെ ഏറെ സുന്ദരിയായി സ്ക്രീനില്‍ കാണിച്ചതില്‍ ക്യാമറാമാന്‍ സന്തോഷ് ശിവനോടാണ് സമാന്ത നന്ദി പറയുന്നത്. തന്‍റെ ബിക്കിനി ഷോയെക്കുറിച്ച് പോസിറ്റീവും നെഗറ്റീവുമായ ഏറെ ഫീഡ്ബാക്ക് ലഭിച്ചു എന്നും സമാന്ത വ്യക്തമാക്കുന്നു.

നിറഞ്ഞുനില്‍ക്കുന്ന ഒരു സിനിമയില്‍ തന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാന്‍ ഗ്ലാമര്‍ പ്രദര്‍ശനം ഏറെ സഹായിച്ചിട്ടുണ്ടെന്നും സമാന്തയ്ക്കറിയാം. അടുത്തകാലം വരെ 'നല്ലകുട്ടി' ഇമേജുണ്ടായിരുന്ന സമാന്ത ആ ഇമേജ് ഒന്ന് ബ്രേക്ക് ചെയ്യുക എന്ന ലക്‍ഷ്യം കൂടി മനസില്‍ വച്ചാണ് അഞ്ചാനില്‍ പരിധികളില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറായത്.

വിജയ് നായകനാകുന്ന 'കത്തി', വിക്രമിന്‍റെ '10 എണ്‍‌റതുക്കുള്ളെ' തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളിലാണ് സമാന്തയെ ഇനി നായികവേഷത്തില്‍ കാണാനാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :