അജിത്തിന് കടുത്ത മോഹം - ലാലേട്ടനൊപ്പം അഭിനയിക്കണം!

WEBDUNIA|
PRO
തമിഴിന്‍റെ തലയ്ക്ക് മലയാളത്തിന്‍റെ തലയ്ക്കൊപ്പം അഭിനയിക്കാന്‍ മോഹം. തമിഴ് സൂപ്പര്‍താരം അജിത്തിനാണ് മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണര്‍ന്നിരിക്കുന്നത്. ‘ജില്ല’യില്‍ വിജയ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് കണ്ടതോടെയാണ് ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം അജിത് തുറന്നുപറഞ്ഞത്.

മോഹന്‍ലാല്‍ - വിജയ് കൂട്ടുകെട്ടില്‍ ‘ജില്ല’ മെഗാഹിറ്റായിരുന്നു. ആ സിനിമയ്ക്കൊപ്പം ഇറങ്ങിയ അജിത് ചിത്രം വീരവും മികച്ച വിജയമാണ് നേടിയത്. വീരത്തിനുണ്ടായ ഏക കുറവ് ആ സിനിമയില്‍ മോഹന്‍ലാല്‍ ഇല്ല എന്നതാണ് എന്ന് ഒരു നിരൂപകന്‍ വിലയിരുത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

എന്തായാലും മോഹന്‍ലാലിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയതോടെ ലാല്‍ ആരാധകരും ആകാംക്ഷയിലാണ്. ഈ വര്‍ഷം തന്നെ അങ്ങനെ ഒരു പ്രൊജക്ട് സംഭവിക്കുമോ എന്നാണ് അവര്‍ ഉറ്റുനോക്കുന്നത്.

ഒടുവിലാന്‍: മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം കിരീടം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ നായകന്‍ അജിത് ആയിരുന്നു. അജിത് ‘തല’ എന്ന കഥാപാത്രമായത് മുരുഗദോസ് സംവിധാനം ചെയ്ത ‘ദീന’ എന്ന സിനിമയിലായിരുന്നു. അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’യില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ‘തല’ എന്നാണ് ഏവരും വിളിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :