അജിത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമില്ലായിരുന്നു: റഹ്‌മാന്‍

റഹ്‌മാന്‍, അജിത്, ബില്ല, സൂര്യ, ജ്യോതിക
Last Updated: തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (18:41 IST)
എന്ന സിനിമയില്‍ മികച്ച കഥാപാത്രത്തെയാണ് റഹ്‌മാന്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ നായകന്‍ അജിത്തും. അജിത്തിനെക്കുറിച്ച് തനിക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു എന്നും അതുകൊണ്ടുതന്നെ ബില്ലയില്‍ അഭിനയിക്കാന്‍ ആദ്യം താല്‍പ്പര്യമില്ലായിരുന്നു എന്നും റഹ്‌മാന്‍ തുറന്നുപറയുന്നു.

"എനിക്ക് അജിത്തിനെക്കുറിച്ച് ആദ്യം ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബില്ലയില്‍ വര്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യവുമില്ലായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവും എന്നെ പറഞ്ഞ് സമ്മതിപ്പിച്ചു. ഞാന്‍ തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് അജിത്തും അവരോട് പറഞ്ഞുവത്രെ" - മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ റഹ്‌മാന്‍ പറയുന്നു.

"സിനിമ തുടങ്ങി സെറ്റിലെത്തിയപ്പോള്‍ ഞാന്‍ കേട്ടതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തനായ അജിത്തിനെയാണ് കണ്ടത്. ഓരോ സമയവും സെറ്റില്‍ നമ്മുടെയരുകിലെത്തി സുഖ വിവരങ്ങള്‍ ചോദിച്ച് നമ്മളെ കം‌ഫര്‍ട്ടാക്കും" - റഹ്‌മാന്‍ വെളിപ്പെടുത്തി.

'ഹൌ ഓള്‍ഡ് ആര്‍ യു' തമിഴ് റീമേക്കില്‍ ജ്യോതികയുടെ ഭര്‍ത്താവായി അഭിനയിക്കാനൊരുങ്ങുകയാണ് റഹ്‌മാന്‍. ഈ കഥാപാത്രം റഹ്‌മാന് വീണ്ടും തമിഴില്‍ വഴിത്തിരിവൊരുക്കുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :