ഫഹദിന്‍റെ സിനിമയുടെ കഥ കേട്ട് ബോളിവുഡ് സംവിധായകന്‍ ത്രില്ലടിച്ചു!

Vishal Bharadwaj, Fahad Fazil, Mamta, K U Mohanan, Venu, Beena, വിശാല്‍ ഭരദ്വാജ്, ഫഹദ് ഫാസില്‍, മം‌മ്ത, കെ യു മോഹനന്‍, വേണു, ബീന
BIJU| Last Modified ബുധന്‍, 3 ജനുവരി 2018 (13:44 IST)
പ്രതിഭകള്‍ക്ക് ഭാഷയില്ല. ഏത് ഭാഷയിലും അവര്‍ വിസ്മയം സൃഷ്ടിക്കും. നമ്മുടെ പ്രിയദര്‍ശനൊക്കെ അറിയപ്പെടുന്നത് ഇന്ത്യയുടെ സംവിധായകന്‍ എന്നാണ്. ഏത് ഭാഷയിലും ഹിറ്റ് തീര്‍ക്കാന്‍ പ്രിയന് കഴിയാറുണ്ട്.

ബോളിവുഡ് സംവിധായകനും സംഗീത സംവിധായകനുമായ വിശാല്‍ ഭരദ്വാജ് മലയാളത്തില്‍ ‘ദയ’ എന്ന ചിത്രത്തിന് സംഗീതം നല്‍കിയിട്ടുണ്ട്. ദയയിലെ ഗാനങ്ങള്‍ ആരും മറന്നിരിക്കാനിടയില്ല. ‘ശാരദേന്ദു നെയ്തുനെയ്തു’ ഒക്കെ ഇപ്പോഴും സംഗീതാസ്വാദകരെ വശീകരിക്കുന്നു.

ദയയുടെ സംവിധായകന്‍ വേണു ഇപ്പോള്‍ ‘കാര്‍ബണ്‍’ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന കാര്‍ബണിന്‍റെ മ്യൂസിക്കും വിശാല്‍ ഭരദ്വാജ് തന്നെ.

“കാര്‍ബണിന്‍റെ കഥ എനിക്കും പ്രചോദനം നല്‍കി. ഈ ചിത്രത്തിന് മൂന്ന് ഗാനങ്ങളാണ് ഞാന്‍ സംഗീതം നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് അവ ചിട്ടപ്പെടുത്തിയത്. ഞാനും വേണുവും ഏറെക്കാലമായുള്ള സൌഹൃദബന്ധമാണ്. ഞങ്ങള്‍ ഇഷ്ടപ്പെടുന്നതും ഒരേ ടൈപ്പ് സിനിമകള്‍” - വിശാല്‍ ഭരദ്വാജ് പറയുന്നു.

ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ കെ യു മോഹനനാണ് കാര്‍ബണിന്‍റെ ക്യാമറ. പോള്‍ വേണു ആണ് എഡിറ്റര്‍. വിജയരാഘവന്‍, നെടുമുടി വേണു, അശോകന്‍, ദിലീഷ് പോത്തന്‍. സൌബിന്‍, ചേതന്‍ ലാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. മം‌മ്ത മോഹന്‍‌ദാസാണ് നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :