മലയാള സിനിമയിലെ ഒരേ ഒരു ആക്ഷൻ താരം - മോഹൻലാൽ!

''ലാലേട്ടന്റെ ഫൈറ്റ് സമ്മതിച്ചുകൊടുക്കണം'' - രാജീവ്പിള്ള

aparna shaji| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2016 (12:00 IST)
മോഡലും നടനുമായ രാജീവ് പിള്ള തിളങ്ങിയിട്ടുള്ളത് സിനിമയേക്കാൾ ഏറെ കളിക്കളത്തിലാണ്. തനിക്ക് ഏറ്റവും ഇണങ്ങുക ആക്ഷൻ ആണെന്ന് രാജീവിന്റെ ബോഡി ലാംഗേജ് വ്യക്തമാക്കുന്നുണ്ട്. താരത്തിന് ആക്ഷനോട് പ്രത്യേകമായി ഒരിഷ്ടവും ഉണ്ട്. മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം കുറവാണെന്ന് രാജീവ് പറയുന്നു.

സത്യസന്ധമായി പറഞ്ഞാല്‍ മലയാളത്തില്‍ നല്ല ആക്ഷന്‍ ചിത്രങ്ങളില്ല എന്നാണ് രാജീവ് പറയുന്നത്. ലയാളത്തില്‍
ആക്ഷന്‍ രംഗങ്ങള്‍ കുട്ടിക്കളിയാണ്. ഓരോ താരവും അവരവരെ കൊണ്ട് ചെയ്യാന്‍ കഴിയുന്നത് മാത്രമേ ചെയ്യുന്നുള്ളൂ. മലയാളത്തില്‍ സത്യത്തില്‍ ഫൈറ്റ് ചെയ്യാന്‍ ആരുമില്ല. പക്ഷെ ലാലേട്ടന്റെ ഫൈറ്റ് മാത്രം സമ്മതിച്ചുകൊടുക്കണം. മറ്റൊന്നും കൊണ്ടല്ല, അദ്ദേഹം ഈ പ്രായത്തിലും അത് ചെയ്യുന്നു. മറ്റുള്ളവര്‍ ലാലേട്ടന്റെ അടുത്തെത്തില്ല. - രാജീവ് പറയുന്നു.

ആക്ഷന്‍ ചിത്രങ്ങള്‍ റിലീസാകുമ്പോള്‍ അത് ഏത് ഭാഷയിൽ നിന്നുള്ള സിനിമയായാലും ആദ്യ ദിവസം തന്നെ പോയി കാണുന്നയാളാണ് രാജിവ്. ഹിന്ദിയിലും തമിഴിലും ഒക്കെ ആക്ഷൻ രംഗങ്ങൾക്ക് സ്വാഭാവികത ഉണ്ടെന്ന് താരം പറയുന്നു. താരങ്ങള്‍ തമ്മിലും സിനിമകള്‍ തമ്മിലും മത്സരമുണ്ടായാല്‍ നല്ല ഫൈറ്റുകള്‍ മലയാള സിനിമയില്‍ ഉണ്ടാക്കാം എന്നാണ് രാജീവ് പിള്ളയുടെ വിശ്വാസം. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് രാജീവ് ഇക്കാര്യം പറഞ്ഞത്.

2011ല്‍ പുറത്തിറങ്ങിയ മലയാളചിത്രം സിറ്റി ഓഫ് ഗോഡില്‍ അഭിനയിച്ചുകൊണ്ടാണ് രാജീവ് പിള്ള സിനിമയിലേയ്ക്ക് വരുന്നത്. മമ്മൂട്ടി നായനകായി എത്തിയ ബോംബെ മാര്‍ച്ച് 12 ആയിരുന്നു രാജീവിന്റെ രണ്ടാമത്തെ ചിത്രം. ചിത്രത്തില്‍ രാജീവിന് അതിഥി വേഷമായിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ കര്‍മ്മയോദ്ധ, ഒരു മുത്തശ്ശി ഗദ, എന്നീ ചിത്രങ്ങളിലും രാജീവ് അഭിനയിച്ചിരുന്നു. ഇളദളപതി വിജയ് നായകനായി എത്തിയ തലൈവ എന്ന ചിത്രത്തിലാണ് രാജീവ് ആദ്യമായി തമിഴകത്ത് അഭിനയിച്ചത്. രാജുവെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :