കലാശക്കൊട്ട് കഴിഞ്ഞപ്പോൾ ജോപ്പൻ പുണ്യാളനായി! ആ നേട്ടവും തോപ്പിൽ ജോപ്പനു സ്വന്തം!

റിലീസിന് ശേഷം തോപ്പിൽ ജോപ്പന്റെ ട്രൈയ്‌ലർ പുറത്തിറങ്ങി

aparna shaji| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (14:11 IST)
മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയത തോപ്പിൽ ജോപ്പന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. സാധാരണ സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പാണ് ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത് വിടുക. എന്നാൽ, സിനിമ റിലീസ് ചെയ്ത് 6 ദിവസം കഴിഞ്ഞിട്ടാണ് ജോപ്പന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസർ എന്ന പേരും ജോപ്പനു തന്നെയാണ്.

തോപ്പിൽ ജോപ്പനെ പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. കേരളത്തിലെ ഭൂരിഭാഗം തീയേറ്ററുകളിലും ജോപ്പൻ ഇപ്പോഴും ഹൗസ്ഫുൾ ആണ്. കുടുംബ പ്രേക്ഷകർ ജോപ്പനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. റിലീസ് ചെയ്ത് വെറും 5 ദിവസത്തിനുള്ളിൽ മുടക്ക് മുതൽ നേടിയെടുത്ത ജോപ്പൻ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകുമെന്ന കാര്യത്തിൽ സംശയമില്ല.

തോപ്പില്‍ ജോപ്പന്‍ മമ്മൂട്ടിയുടെ മഹത്തായ സിനിമയൊന്നുമല്ല. ഒരു സാധാരണ കുടുംബ ചിത്രമാണ്. വലിയ ആക്ഷന്‍ സീക്വന്‍സുകളോ കാര്‍ ചേസോ കോടികളുടെ ആര്‍ഭാ‍ടമോ ചിത്രത്തിലില്ല. നല്ല പാട്ടുകള്‍ ഉണ്ട്. ഹൃദ്യമായ ഒരു കഥയുണ്ട്. ചുരുക്കി പറഞ്ഞാൽ കുടുംബത്തിൽ കയറ്റാവുന്ന ഒരുഗ്രൻ സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :