മമ്മൂട്ടിയുടെ ആ കഥാപാത്രം മോഹന്‍ലാലിന് റൊമ്പ പുടിക്കും!

ശനി, 25 ഓഗസ്റ്റ് 2018 (16:36 IST)

മമ്മൂട്ടി, മോഹന്‍ലാല്‍, ഭരതന്‍, Mammootty, Mohanlal, Bharathan

മലയാളത്തിന്റെ രണ്ട് നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും പേരില്‍ ഫാന്‍ ഫൈറ്റ് ശക്തമായി നടക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മില്‍ ദൃഢമായൊരു സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അത് സിനിമാ മേഖലയിലെ എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. 
 
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഏതാണെന്ന് പെട്ടെന്ന് ചോദിച്ചാല്‍ മനസിലേക്ക് വരുന്നത് അമരത്തിലെ കഥാപാത്രമാണെന്ന് മോഹൻലാൽ പറയുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്യുന്ന ലാല്‍സലാം എന്ന പരിപാടിയിലാണ് തന്റെ ഇഷ്ടപെട്ട മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.
 
സ്നേഹത്തിന്‍റെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥ. സ്നേഹക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് അമരത്തില്‍ ലോഹിതദാസ് സൃഷ്ടിച്ചത്. ചെമ്മീനിന് ശേഷം കടലിരമ്പത്തിന്‍റെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു. 
 
ഭരതനായിരുന്നു സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അമരത്തിലെ അച്ചൂട്ടി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദുല്‍ഖറിന്റെ കാര്യത്തില്‍, എതിര്‍ ഭാഗത്തിന്റെ വായ മൂടിക്കെട്ടുന്ന തനി വക്കീലാണ് മമ്മൂട്ടി

ക്ലീഷേ ചോദ്യങ്ങള്‍ ചോദിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്‌ടമല്ല. അതുകൊണ്ടുതന്നെ അഭിമുഖം ...

news

‘പുള്ളി വന്ന് ഒരൊറ്റ അടി, ഇടി കൊണ്ട് മൂക്ക് പൊട്ടി’- അന്നത്തെ ആ അടിയെ കുറിച്ച് മമ്മൂട്ടി

സിനിമ ചിത്രീകരണത്തിനിടയിൽ താരങ്ങൾക്ക് പരിക്കേൽക്കാറുണ്ട്. വേണ്ട സുരക്ഷയൊക്കെ ...

news

''പറ്റില്ലെന്ന് ഞാൻ പറഞ്ഞു, മമ്മൂക്കയാണ് എന്നെ കംഫർട്ടബിളാക്കിയത്”: ഷംന കാസിം

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിൽ ...

news

പ്രളയം; മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടം

കേരളം പ്രളയക്കെടുതിയിൽ അകപെട്ടപ്പോൾ നഷ്ടം മലയാള സിനിമയ്ക്കും സംഭവിച്ചു. പ്രളയംമൂലം ...

Widgets Magazine