ജീവിതത്തില്‍ നടക്കാത്ത ആ വലിയ ആഗ്രഹം സിനിമയിലെങ്കിലും നടന്നാല്‍ മതിയായിരുന്നു; ഫഹദ് ഫാസില്‍

ജീവിതത്തില്‍ നടക്കാത്ത ആ വലിയ ആഗ്രഹം സിനിമയിലെങ്കിലും നടന്നാല്‍ മതിയായിരുന്നു; ഫഹദ് ഫാസില്‍

aparna shaji| Last Modified ഞായര്‍, 24 ഏപ്രില്‍ 2016 (15:17 IST)
സിനിമാക്കാര്‍ക്ക് ജീവിതത്തില്‍ ഏത് വേഷം വേണമെങ്കിലും സ്വീകരിക്കാനുള്ള ഭാഗ്യമുണ്ട്. ചെറുപ്പത്തില്‍ ആരാകണമെന്ന് ആഗ്രഹിച്ചിരുന്നുവോ ആ ആഗ്രഹവും സഫലമാകും. എന്നാല്‍ ജീവിതത്തില്‍ നടക്കാതെ പോയ ഏറ്റവും വലിയ ആഗ്രഹം സിനിമയിലെങ്കിലും സഫലമാകുമെന്ന വിശ്വാസത്തിലാണ് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസില്‍.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഒരു ആര്‍മി ഓഫീസറാകുവാനായിരുന്നു ഫഹദിന്റെ ആഗ്രഹം. ജീവിതത്തില്‍ അത് നടന്നില്ല, സിനിമയിലെങ്കിലും അത്തരമൊരു വേഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട ഫഹദ് ഫാസില്‍ വന്‍ തിരിച്ച് വരവ് നടത്തിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം.

മലയാളത്തില്‍ മറ്റ് പ്രോജക്ടുകളൊന്നും ഏറ്റെടുക്കാത്ത ഫഹദ് ഈ വര്‍ഷം അന്യഭാഷയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയനൊപ്പമാണ് ഫഹദ് അഭിനയിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായിക.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :