എന്‍റെ അച്ഛനും അമ്മയും മായാനദിയിലെ രംഗങ്ങള്‍ കണ്ട് വിഷമിച്ചു: ഐശ്വര്യ ലക്‍ഷ്മി

Aiswarya Lakshmi, Aiswarya Laxmi, Mayanadi, Maayaanadi, Aashiq Abu, Mizhiyil Ninnum, Tovino Thomas, ഐശ്വര്യ ലക്ഷ്മി, മായാനദി, ആഷിക് അബു, മിഴിയില്‍ നിന്നും, ടോവിനോ തോമസ്
BIJU| Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (15:35 IST)
‘മായാനദി’ മലയാള സിനിമാപ്രേക്ഷകര്‍ക്ക് പുതിയ ഒരനുഭവമായിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത ആ സിനിമയെ ഒരു പ്രത്യേക കാറ്റഗറിയില്‍ പെടുത്താന്‍ കഴിയില്ല. അതൊരു ത്രില്ലര്‍ സിനിമ മാത്രമല്ല. അതൊരു ക്രൈം ഡ്രാമ മാത്രമല്ല. എന്നാല്‍ അതില്‍ പ്രണയം ഒഴുകിനടന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല.

മാത്തനും ആപ്‌സും ഇപ്പോഴും മലയാളികളുടെ ഇഷ്ടവും വേദനയും സ്വന്തമാക്കുന്നു എങ്കില്‍ അത് ടോവിനോയുടെയും ഐശ്വര്യ ലക്ഷ്മിയുടെയും കൂടി വിജയമാണ്. ‘മായാനദി’യിലെ ‘മിഴിയില്‍ നിന്നും...’ എന്ന ഗാനം ഉള്‍പ്പടെയുള്ള പ്രണയരംഗങ്ങള്‍ ആര്‍ക്കും മറക്കാനാവില്ല.

എന്നാല്‍ ആ പ്രണയരംഗങ്ങള്‍ തിയേറ്ററില്‍ കണ്ടപ്പോള്‍ തന്‍റെ അച്ഛനും അമ്മയും വിഷമിച്ചു എന്ന് ഐശ്വര്യ ലക്‍ഷ്മി വെളിപ്പെടുത്തുന്നു. “എന്‍റെ അമ്മയും അച്ഛനും ഈ സീന്‍ കണ്ടു. മറ്റേതൊരു മാതാപിതാക്കളെയും പോലെ അവര്‍ക്കും വിഷമമുണ്ടായി. പക്ഷേ അവര്‍ അത് കൊണ്ടുനടക്കുകയോ അതേക്കുറിച്ചോര്‍ത്ത് കൂടുതല്‍ വേദനിക്കുകയോ ചെയ്തിട്ടില്ല. സിനിമയ്ക്ക് വേണ്ടിയാണെന്ന കാര്യം അവര്‍ക്ക് മനസിലായി” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറയുന്നു.

“ആ സീന്‍ ചെയ്യാന്‍ നല്ല പേടിയുണ്ടായിരുന്നു. സമൂഹം എന്തുപറയും എന്ന പേടിയുണ്ടായിരുന്നു. എന്‍റെ മാതാപിതാക്കള്‍ എന്തുപറയും എന്നതായിരുന്നു ഏറ്റവും വലിയ പേടി. പക്ഷേ അവര്‍ക്ക് കാര്യം പറഞ്ഞാല്‍ മനസിലാകുമെന്ന വിശ്വാസമുണ്ടായിരുന്നു. ആഷിക്കേട്ടനും ശ്യാമേട്ടനും ദിലീഷേട്ടനും ഇതൊരു മാര്‍ക്കറ്റിംഗ് ഗിമ്മിക്കായി ഉപയോഗിക്കില്ലെന്നും ഉറപ്പുണ്ടായിരുന്നു. ഒരിക്കലും അശ്ലീലമാകില്ല എന്നും വിശ്വാസമുണ്ടായിരുന്നു“ - ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :