‘അവരെന്നെ പൂർണ നഗ്നയാക്കി കിടത്തി, അനസ്‌തേഷ്യയുടെ തളര്‍ച്ചയില്‍ എനിക്കൊന്നിനും കഴിഞ്ഞില്ല’: മം‌മ്‌ത പറയുന്നു

വെള്ളി, 24 ഓഗസ്റ്റ് 2018 (12:41 IST)

നിരവധി ഭാഷകളിൽ അഭിനയിച്ച മംമ്‌ത മോഹൻ‌ദാസിനെ മലയാളികൾക്കെല്ലാം ഇഷ്ടമാണ്. വിവാഹവും വിവാഹത്തകർച്ചയും ക്യാൻസറും നടിയെ തളർത്തിയെങ്കിലും പൂർവ്വാധികം ശക്തിയോടെയാണ് മം‌മ്ത ജീവിതത്തിലേക്ക് തിരികെ വന്നത്. 
 
എട്ടു വര്‍ഷം മുന്‍പ് കാന്‍സര്‍ ചികിത്സയുടെ ഭാഗമായി നേരിട്ട ദുരനുഭവത്തെക്കുറിച്ച് മം‌മ്ത തന്നെ തുറന്നു പറയുന്നു.  ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു. ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി തന്നെ ഓപ്പറഷന്‍ തിയറ്ററിലെത്തിച്ച സംഭവത്തെ കുറിച്ചാണ് ഒരു അഭിമുത്തില്‍ നടി മനസ്സു തുറന്നത്.
 
‘ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്‌സും മാത്രമായിരുന്നു തിയേറ്ററിൽ ഉണ്ടായിരുന്നത്. തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ എന്നെ പൂര്‍ണ നഗ്‌നയാക്കി. അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും വല്ലാതെ അസ്വസ്ഥയാക്കി.'' മംമ്ത ഓർമിക്കുന്നു.
 
''പക്ഷേ, അനസ്‌തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാന്‍സര്‍ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും? പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചുവെന്നും മം‌മ്ത പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ഒരു അപകടം പറ്റിയിരിക്കുമ്പോൾ ചെറ്റവർത്തമാനം പറയരുത്’- ചെന്നിത്തലയ്ക്കെതിരെ അജു വർഗീസ്

സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ...

news

മമ്മൂട്ടിയായി മോഹന്‍ലാല്‍, മമ്മൂട്ടിയായി ജയറാം!

അസാധാരണമായ അഭിനയവൈഭവമുള്ള നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ഒരു കഥാപാത്രമായാല്‍ ആ കഥാപാത്രത്തെ ...

news

മണിച്ചിത്രത്താഴിനെയും കാലാപാനിയെയും മമ്മൂട്ടി മലര്‍ത്തിയടിച്ചു!

സിദ്ദിക്ക്-ലാല്‍ എന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയകൂട്ടുകെട്ട് പിരിഞ്ഞത് ...

news

പതിനൊന്ന് സിനിമകളുടെ റിലീസ് മാറ്റിവെച്ചു, പത്ത് ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്

സംസ്ഥാനമൊട്ടാകെ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ഓണം – ബക്രീദ് ചിത്രങ്ങളായ 11 മലയാള ...

Widgets Magazine