‘മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല’ - ഫാസിലിനെ ഞെട്ടിച്ച പ്രകടനം!

ബുധന്‍, 14 ജൂണ്‍ 2017 (15:49 IST)

Widgets Magazine
Mammootty, Fazil, Mohanlal, Harikrishnans, Manichithrathazhu, Sureshgopi, മമ്മൂട്ടി, ഫാസില്‍, മോഹന്‍ലാല്‍, ഹരികൃഷ്ണന്‍സ്, മണിച്ചിത്രത്താഴ്, സുരേഷ്ഗോപി

ആദ്യകാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒട്ടേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇരുവരും വലിയ താരങ്ങളായി മാറിയപ്പോള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറഞ്ഞു. വലിയ ഇടവേളയ്ക്ക് ശേഷം ഹരികൃഷ്ണന്‍സ് എന്ന സിനിമയിലൂടെ ഫാസിലാണ് ഈ മഹാനടന്‍‌മാരെ വീണ്ടും ഒന്നിപ്പിച്ചത്.
 
“ലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന നിലയില്‍ ഹരികൃഷ്ണന്‍സ് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. മോഹന്‍ലാല്‍ അതുവരെ ചെയ്തുവന്നിരുന്നതിന്‍റെ തുടര്‍ച്ച മാത്രമായിരുന്നു ഹരികൃഷ്ണന്‍സ്. കോമഡിയും പാട്ടും എല്ലാം. എന്നാല്‍ മമ്മൂട്ടിക്ക് അത് അങ്ങനെയായിരുന്നില്ല. പുള്ളിക്ക് അതൊരു മാറ്റം തന്നെയായിരുന്നു. സീരിയസ് കഥാപാത്രങ്ങളില്‍ നിന്നുള്ള മാറ്റം. മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്നോ ഡാന്‍സ് ചെയ്യുമെന്നോ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല” - അടുത്തിടെ ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു.
 
“ഹരികൃഷ്ണന്‍സില്‍ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. മോഹന്‍ലാല്‍ കോമഡി ചെയ്യുമ്പോള്‍ അതിനൊപ്പം തന്നെ മമ്മൂട്ടിയും ചെയ്തു. സോംഗ് സീക്വന്‍സില്‍ രണ്ടുപേരും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നു. ഒരാള്‍ എന്തെങ്കിലും കോംപ്ലക്സ് അടിച്ച് പിന്നോട്ടുപോയിരുന്നെങ്കില്‍ ഞാന്‍ പാടുപെടുമായിരുന്നു” - ഫാസില്‍ പറയുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

100 കോടി ക്ലബ് ഇനി മമ്മൂട്ടി ഭരിക്കും, അതും ഒരു വര്‍ഷത്തിനുള്ളില്‍ 4 തവണ!

മലയാളത്തിന് ഇനി 100 കോടി ക്ലബ് അപ്രാപ്യമല്ല. പുലിമുരുകന്‍ തുറന്നിട്ട വാതിലിലൂടെ ഇനിയും ...

news

വിവാഹത്തോടുള്ള കാഴ്ചപ്പാട് മാറി; അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങി ശോഭന ?

അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവു തെളിയിച്ചിട്ടുള്ള താരമാണ് ശോഭന. കഴിഞ്ഞ ...

news

മമ്മൂട്ടിച്ചിത്രത്തിന്‍റെ സംവിധായകന്‍ പറഞ്ഞു - അത് എന്‍റെ മാത്രം പരാജയം!

എല്ലാ സിനിമകളും വന്‍ വിജയമാകണമെന്ന ആഗ്രഹത്തോടെയാണ് അവയുടെ അണിയറ പ്രവര്‍ത്തകര്‍ ജോലികള്‍ ...

news

പെട്ടെന്നൊരു സിനിമ വേണം, ഉടന്‍ വന്നു സംവിധായകന്‍റെ മാജിക്; അഴിമതിക്കാരനായ പൊലീസുകാരനായി മമ്മൂട്ടി!

വളരെക്കുറച്ച് സമയത്തിനുള്ളില്‍ ഒരു ചിത്രം എങ്ങനെയൊരുക്കും എന്ന മമ്മൂട്ടിയുടെ ആലോചന ...

Widgets Magazine