ലോകത്തില്‍ ഇങ്ങനെ ഒരു സിനിമ ആദ്യം, ജയസൂര്യയാണ് നായകന്‍ !

വെള്ളി, 17 മാര്‍ച്ച് 2017 (15:36 IST)

Widgets Magazine
Aadu, Jayasurya, Mithun Manuel Thomas, Aju Varghese, Alamara, ആട്, ജയസൂര്യ, മിഥുന്‍ മാനുവല്‍ തോമസ്, അജു വര്‍ഗീസ്, അലമാര

ലോകസിനിമാചരിത്രത്തില്‍ പരാജയപ്പെട്ട ഒരു സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടായിട്ടുണ്ടോ? ഇല്ല എന്ന് ഏതാണ്ടുറപ്പാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്ന് മലയാളത്തില്‍ സംഭവിക്കുകയാണ്. ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ഫ്ലോപ്പ് സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ ചിത്രീകരണം തുടങ്ങും.
 
“എന്നെ സംബന്ധിച്ച് വലിയ അത്ഭുതമാണിത്. കാരണം, ലോകസിനിമയുടെ ചരിത്രത്തില്‍ തന്നെ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗത്തേക്കുറിച്ച് ആരും ചിന്തിച്ചിട്ടില്ല. സാധാരണയായി ഒരു സിനിമ ഹിറ്റായാല്‍ അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ തന്നെ അതിന്‍റെ രണ്ടാം ഭാഗത്തേക്കുറിച്ച് ചിന്തിച്ചുതുടങ്ങും. ആട് ഒരു ഭീകരജീവിയാണ് തിയേറ്ററില്‍ പരാജയപ്പെട്ട സിനിമയാണ്. ആദ്യദിവസം മുതല്‍ കൂവലും, ഓണ്‍ലൈനില്‍ എഴുതിക്കൊല്ലലുമൊക്കെയായിരുന്നു. കുറച്ചുനാള്‍ക്ക് ശേഷം ഷാജി പാപ്പന്‍ ഹിറ്റായി. പാപ്പനെ രൂപത്തിലും വസ്ത്രധാരണത്തിലും അനുകരിക്കുന്നവര്‍ പെരുകി. യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ എന്നേക്കാള്‍ കൂടുതല്‍ മറ്റ് ഷാജി പാപ്പന്‍‌മാരെ കാണാം എന്നതാണ് സ്ഥിതി” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 
 
“കുറേക്കാലമായി ആടിന്‍റെ രണ്ടാം ഭാഗം വേണം എന്ന് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ആവശ്യമുയരുകയാണ്. ആദ്യം പക്ഷേ ഞങ്ങള്‍ അതത്ര കാര്യമാക്കിയില്ല. ആവശ്യം കൂടിക്കൂടി വന്നു. രണ്ടുവര്‍ഷത്തോളമായപ്പോഴാണ് എന്നാല്‍ രണ്ടാം ഭാഗം ചെയ്യാം എന്ന തീരുമാനത്തിലെത്തിയത്. രണ്ടാം ഭാഗത്തില്‍ ഒരു മികച്ച കണ്‍‌സെപ്ടാണ്. എന്തൊക്കെയാണോ ആദ്യഭാഗത്തില്‍ സംഭവിച്ചത് അതൊന്നും രണ്ടാം ഭാഗത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും” - ജയസൂര്യ വ്യക്തമാക്കി. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ബാഹുബലി 2 ന്റെ ട്രെയിലർ ആരും പുറത്തിറക്കിയിട്ടില്ലെന്ന് രാജമൌലി ? പിന്നെ ആ ട്രെയിലർ...

വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങിയ 'ബാഹുബലി 2 ' ട്രെയിലര്‍ രാജ്യമൊട്ടാകെ തരംഗമാകുന്നു. ...

news

ഒരു കൊലയാളി തക്കം പാര്‍ത്തിരിക്കുന്നു, അയാളെ വേട്ടയാടാന്‍ പ്രണവ് മോഹന്‍ലാല്‍ !

ഒരു കൊലയാളി. സീരിയല്‍ കില്ലര്‍. അയാളെ വേട്ടയാടിപ്പിടിക്കാന്‍ ഒരു യുവാവ്. പ്രണവ് ...

news

കൊളപ്പുള്ളി അപ്പനെ മമ്മൂട്ടി വരച്ചവരയില്‍ നിര്‍ത്തിയേനേ, മോഹന്‍ലാല്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ !

മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ദേവാസുരം. ആ ചിത്രത്തിലെ ...

news

മമ്മൂട്ടി വീണ്ടും വിളിക്കും - ‘ഇട്ടിക്കണ്ടപ്പാ....’ ?

നരസിംഹം എന്ന മെഗാഹിറ്റിന് ശേഷം ‘ഇനിയെന്ത്?’ എന്നാലോചിച്ച് ഷാജി കൈലാസ് തലപുകയ്ക്കുന്ന ...

Widgets Magazine