മമ്മൂട്ടിയെപ്പോലെ സൌന്ദര്യമുള്ള ഒരാള്‍ ചാന്‍സ് ചോദിച്ചാല്‍ ആരാണ് കൊടുക്കാത്തത്?!

ബുധന്‍, 23 ഓഗസ്റ്റ് 2017 (16:56 IST)

Widgets Magazine
Mammootty, Best Actor, Renjith, Bipin Chandran, Dulqur, Martin Prakkat, മമ്മൂട്ടി, ബെസ്റ്റ് ആക്ടര്‍, രഞ്ജിത്, ബിപിന്‍ ചന്ദ്രന്‍, ദുല്‍ക്കര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്

അഭിനയത്തോട് ആര്‍ത്തിയുള്ള നടനാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥകള്‍, പെര്‍ഫോം ചെയ്യാന്‍ സ്കോപ്പുള്ള കഥാപാത്രങ്ങള്‍ ഇതിനോടെല്ലാം അദ്ദേഹത്തിന് അഭിനിവേശമാണ്. അത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ പ്രതിഫലമോ മറ്റ് അസൌകര്യങ്ങളോ അദ്ദേഹം കാര്യമാക്കാറില്ല.
 
‘ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമ മമ്മൂട്ടിക്ക് ഏറെ അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ സമ്മാനിച്ച ചിത്രമായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ബിപിന്‍ ചന്ദ്രനായിരുന്നു ഈ സിനിമയുടെ തിരക്കഥാകൃത്ത്.
 
ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയ്ക്ക് നേരെ ഒട്ടേറെ നിര്‍മ്മാതാക്കള്‍ താല്‍പ്പര്യക്കുറവ് കാണിച്ചതായി ബിപിന്‍ ചന്ദ്രന്‍ പറയുന്നു. “ബെസ്റ്റ് ആക്ടറിന്‍റെ കഥ തയ്യാറായി. മമ്മൂട്ടിയുടെ ഡേറ്റുണ്ട് എന്നുപറഞ്ഞാല്‍ ഏത് നിര്‍മ്മാതാവും ചാടിവീഴുന്ന സമയം. പക്ഷേ ഇത്, നിര്‍മ്മാതാക്കള്‍ പലരും കഥ കേള്‍ക്കുമ്പോഴേക്കും പിന്തിരിയുന്നു. ചാന്‍സ് ചോദിച്ചുനടക്കുന്ന ഒരാളാണ് നായകന്‍. അപ്പോ, ഇത്രയും സുന്ദരനായ നായകന്‍ സംവിധായകരുടെ അടുത്ത് ചാന്‍സ് ചോദിച്ചുനടക്കുന്ന സിനിമ വന്നാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നാണ് അവരുടെ ആശങ്ക. മമ്മൂട്ടിയെപ്പോലെ സൌന്ദര്യമുള്ള ഒരാള്‍ ചാന്‍സ് ചോദിച്ചാല്‍ ആരാണ് കൊടുക്കാത്തത് എന്നാണ് അവര്‍ ചോദിക്കുന്നത്. മമ്മൂട്ടിക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു. കുറച്ചുകാലം കൂടി നല്ലൊരു ക്യാരക്ടര്‍ റോള്‍ കിട്ടിയതില്‍ സന്തോഷമായിരുന്നു അദ്ദേഹത്തിന്” - ഗൃഹലക്ഷ്മിയുടെ ‘നല്ല സിനിമകളുടെ കഥ’ എന്ന സംവാദത്തില്‍ ബിപിന്‍ ചന്ദ്രന്‍ പറയുന്നു.
 
ബെസ്റ്റ് ആക്ടര്‍ സൂപ്പര്‍ഹിറ്റാവുകയും എബിസിഡി, ചാര്‍ലി എന്നീ സിനിമാകളിലൂടെ മാര്‍ട്ടിന്‍ പ്രക്കാട്ട് മലയാളത്തിലെ മുന്‍‌നിര സംവിധായകനായി മാറുകയും ചെയ്തത് പില്‍ക്കാല ചരിത്രം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ദീപികയ്ക്ക് കിട്ടിയ ആ എട്ടിന്റെ പണി ഇപ്പോള്‍ ആലിയയ്ക്കും!

കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് ആരാധകരെ ഞെട്ടിച്ച് നടി ഇഷ ഗുപ്തയുടെയും കല്‍ക്കി ...

news

പെണ്ണുങ്ങള്‍ക്ക് 'അധിക’മായി എന്തെങ്കിലും കൊടുക്കുക, അതാണ് ഫെമിനിസം - തപ്‌സി പറയുന്നു

ഫെമിനിസത്തെ കുറിച്ച് വര്‍ഷങ്ങളായി ഗൗരവുമുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്. ...

news

സൌന്ദര്യമെന്നാല്‍ മമ്മൂട്ടിയാണ്, സിനിമ മാത്രമല്ല കാരണം: സലിം കുമാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൌന്ദര്യത്തെ കുറിച്ച് എല്ലാവര്‍ക്കും മതിപ്പാണ്. ...

news

മാസ്റ്റര്‍ പീസിനെയും വില്ലനെയും നേരിടാന്‍ രാമലീല, ‘അമ്മ’ വേണ്ടെന്ന നിലപാടില്‍ ദിലീപ് !

മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍, മമ്മൂട്ടിയുടെ ‘മാസ്റ്റര്‍ പീസ്’ എന്നീ സിനിമകള്‍ക്കൊപ്പം ...

Widgets Magazine