മമ്മൂട്ടിക്ക് ഡാന്‍സ് ഒരു വീക്നെസ് ആണല്ലോ!

ബുധന്‍, 23 ഓഗസ്റ്റ് 2017 (20:00 IST)

Widgets Magazine
Mammootty, Fazil, Fahad, Mohanlal, Dileep, മമ്മൂട്ടി, ഫാസില്‍, ഫഹദ്, മോഹന്‍ലാല്‍, ദിലീപ്

മലയാള സിനിമയിലെ മികച്ച നടന്‍‌മാരുടെ പട്ടികയെടുത്താല്‍ ഫഹദ് ഫാസില്‍ അവരില്‍ ഒരാളാണ്. ഏത് കഥാപാത്രത്തെയും കൈയ്യാളാനുള്ള കെല്‍പ്പ് ഇപ്പോള്‍ ഫഹദിന് വന്നുചേര്‍ന്നുകഴിഞ്ഞു.
 
വ്യത്യസ്തമായ സിനിമകളില്‍ അഭിനയിക്കുക എന്നതിലാണ് ഫഹദിന് ത്രില്‍. സമീപകാലത്ത് ഒരേദിവസം ഫഹദിന്‍റെ രണ്ടുസിനിമകള്‍ പ്രദര്‍ശനത്തിനെത്തി. അങ്ങേയറ്റം വ്യത്യസ്തമായ രണ്ടുസിനിമകള്‍. യാഥാര്‍ത്ഥ്യത്തോട് പറ്റിച്ചേര്‍ന്നുനില്‍ക്കുന്ന ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ആയിരുന്നു അതിലൊന്ന്. തകര്‍പ്പന്‍ കോമഡി എന്‍റര്‍ടെയ്നറായ ‘റോള്‍ മോഡല്‍‌സ്’ ആയിരുന്നു രണ്ടാമത്തേത്.
 
റോള്‍ മോഡല്‍‌സില്‍ ഫഹദ് ഒരു ഡാന്‍സ് ചെയ്യുന്നുണ്ട്. ഒരുപാടുകാലമായി സിനിമയില്‍ നന്നായി ഡാന്‍സ് ചെയ്യണമെന്ന ആഗ്രഹം ഫഹദിനുണ്ടായിരുന്നു. എന്നാല്‍ റോള്‍ മോഡല്‍‌സിലെ ഡാന്‍സ് ഫഹദിന്‍റെ ഉമ്മയ്ക്കും അനിയനായ നടന്‍ ഫര്‍ഹാനും ഇഷ്ടപ്പെട്ടില്ല. ഓണ്‍ലൈനില്‍ ആ ഡാന്‍സിന് ഒട്ടേറെ നെഗറ്റീവ് കമന്‍റ്സ് വരികയും ചെയ്തു.
 
എന്നാല്‍ ഫാസിലിന് ‘തേച്ചില്ലേ പെണ്ണേ’ എന്ന ആ ഡാന്‍സ് ഗംഭീരമായി ഇഷ്ടപ്പെട്ടു. “പറയുന്നവര്‍ എന്തെങ്കിലും പറയട്ടെ. നീ അത് ഗംഭീരമായി ചെയ്തിട്ടുണ്ടെന്ന് ഞാന്‍ ഫഹദിനോട് പറഞ്ഞു. പിന്നീട് പലരും അവനെ ഈ ഡാന്‍സിന്‍റെ പേരില്‍ അഭിനന്ദിച്ചു. അവനെ ഏറ്റവുമധികം അഭിനന്ദിച്ചത് ആരാണെന്നറിയുമോ, മമ്മൂട്ടി. ഡാന്‍സ് മൂപ്പര്‍ക്കൊരു വീക്നെസ് ആണല്ലോ” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫാസില്‍ പറയുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിയെപ്പോലെ സൌന്ദര്യമുള്ള ഒരാള്‍ ചാന്‍സ് ചോദിച്ചാല്‍ ആരാണ് കൊടുക്കാത്തത്?!

മ്മൂട്ടിയുടെ ഡേറ്റുണ്ട് എന്നുപറഞ്ഞാല്‍ ഏത് നിര്‍മ്മാതാവും ചാടിവീഴുന്ന സമയം. പക്ഷേ ഇത്, ...

news

ദീപികയ്ക്ക് കിട്ടിയ ആ എട്ടിന്റെ പണി ഇപ്പോള്‍ ആലിയയ്ക്കും!

കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് ആരാധകരെ ഞെട്ടിച്ച് നടി ഇഷ ഗുപ്തയുടെയും കല്‍ക്കി ...

news

പെണ്ണുങ്ങള്‍ക്ക് 'അധിക’മായി എന്തെങ്കിലും കൊടുക്കുക, അതാണ് ഫെമിനിസം - തപ്‌സി പറയുന്നു

ഫെമിനിസത്തെ കുറിച്ച് വര്‍ഷങ്ങളായി ഗൗരവുമുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്. ...

news

സൌന്ദര്യമെന്നാല്‍ മമ്മൂട്ടിയാണ്, സിനിമ മാത്രമല്ല കാരണം: സലിം കുമാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൌന്ദര്യത്തെ കുറിച്ച് എല്ലാവര്‍ക്കും മതിപ്പാണ്. ...

Widgets Magazine