ദിലീപ് തുറന്നടിക്കുന്നു, ‘എനിക്കെതിരെ നീങ്ങിയത് ഇവരാണ്’ - സിനിമാലോകം ഞെട്ടലില്‍ !

വ്യാഴം, 10 ഓഗസ്റ്റ് 2017 (14:44 IST)

Widgets Magazine
Dileep, Manju, Pulser Suni, Mohanlal, Prithviraj, ദിലീപ്, മഞ്ജു, പള്‍സര്‍ സുനി, മോഹന്‍ലാല്‍, പൃഥ്വിരാജ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്കെതിരെ സിനിമയിലെ ചില പ്രബലര്‍ ഗൂഢാലോചന നടത്തിയെന്ന് നടന്‍ ദിലീപ്. അവര്‍ ഇതിനായി മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും സ്വാധീനിച്ചുവെന്നും ദിലീപ് വ്യക്തമാക്കുന്നു. ഇപ്പോള്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്.
 
ദിലീപിന്‍റെ ആദ്യത്തെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ജാമ്യ ഹര്‍ജി നല്‍കാന്‍ ദിലീപ് തയ്യാറായത്. താന്‍ ജയിലിലായതിനാല്‍ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ തന്റെ ചിത്രങ്ങള്‍ മുഴുവന്‍ പ്രതിസന്ധിയിലായി. അന്‍പതു കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
 
കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച നല്‍കിയ ജാമ്യാപേക്ഷയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചുവെന്നും അപേക്ഷയില്‍ പറയുന്നു. അഡ്വ. രാമന്‍ പിള്ളയാണ് ദിലീപിനായി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഫേയ്‌സ്ബുക്കിലും വാട്‌സാപ്പിലും നെഗറ്റീവ് കമന്റ്‌സ് ഇടുന്നവരല്ല യഥാര്‍ത്ഥ പ്രേക്ഷകന്‍; പ്രതികരണവുമായി ഒമര്‍ ലുലു

ചങ്ക്സ് എന്ന ചിത്രത്തിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ...

news

മമ്മൂട്ടിയുടെ ഈ ചിത്രം ദുല്‍ഖര്‍ കണ്ടത് 150 തവണ!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകരില്‍ ഒരാളാണ് യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍. ...

news

ഫാന്‍സുകാരോട് പൊട്ടിത്തെറിച്ച് വിജയ്!

ഇളയദളപതിയുടെ സുറ എന്ന ചിത്രത്തെ വിമര്‍ശിച്ച ധന്യാ രാമന്‍ എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് ...

news

‘നിങ്ങളാണ് വിധി പറയേണ്ടത്’ - സലിം കുമാര്‍ പറയുന്നു!

2016ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയത് നടന്‍ സലിംകുമാര്‍ ആണ്. ...

Widgets Magazine