Widgets Magazine Widgets Magazine

കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നു: റിമ കല്ലിങ്കലിന്‍റെ വെളിപ്പെടുത്തല്‍

വെള്ളി, 17 മാര്‍ച്ച് 2017 (18:54 IST)

Widgets Magazine
Rima, Pulser Suni, Lal, Car, Actress, റിമ, പള്‍സര്‍ സുനി, ലാല്‍, കാര്‍, പീഡനം, നടി

ആക്രമിക്കപ്പെടുമ്പോള്‍ കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് ആക്രമണത്തിനിരയായ നടി ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ പിന്നീട് ആ തീരുമാനം നടി മാറ്റുകയായിരുന്നെന്ന് നടിയുടെ അടുത്ത കൂട്ടുകാരിയായ ചലച്ചിത്രതാ‍രം കല്ലിങ്കലാണ് വെളിപ്പെടുത്തുന്നത്.
 
‘വനിത’യുടെ ‘സിനിമയ്ക്ക് അകത്തും പുറത്തും നടിമാര്‍ എത്രത്തോളം സുരക്ഷിതരാണ്’ എന്ന ഫീച്ചറിലാണ് റിമ കല്ലിങ്കല്‍ ഇക്കാര്യം പറയുന്നത്.
 
“എന്‍റെ കൂട്ടുകാരി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ്. എത്ര മനക്കരുത്തോടെയാണ് അവള്‍ നില്‍ക്കുന്നത്. ഒരു പട്ടി കടിച്ചാല്‍ എന്താണ് ചെയ്യുക? ഡെറ്റോളിട്ട് കഴുകും, മുറിവ് കെട്ടിവയ്ക്കും, ഇന്‍‌ജക്ഷനെടുക്കും. അത്രയേയുള്ളൂ എന്നവള്‍ ഉറച്ചുവിശ്വസിക്കുന്നു” - റിമ പറയുന്നു.
 
“കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നെന്ന് പറഞ്ഞു. പക്ഷേ ചാടിയാല്‍ അംഗഭംഗം വരികയോ മരിക്കുകയോ ചെയ്യാം എന്ന് അടുത്ത നിമിഷം അവള്‍ തിരിച്ചറിഞ്ഞത്രേ. അവളുടെ ഏറ്റവും വലിയ സ്മാര്‍ട്‌നെസായി എനിക്ക് തോന്നിയിട്ടുള്ളത് ആ തീരുമാനം തന്നെയാണ്. മറിച്ചായാല്‍ അവള്‍ അനുഭവിക്കേണ്ടിവരുന്ന വേദനയും ദുരന്തവും എത്രയോ വലുതായേനെ” - റിമ വ്യക്തമാക്കുന്നു.
 
ഉള്ളടക്കത്തിന് കടപ്പാട്: വനിത



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘സിനിമാക്കാര്‍ ആരും വിളിക്കാറില്ല’ - കലാഭവന്‍ മണിയുടെ മകള്‍ വെളിപ്പെടുത്തുന്നു!

കലാഭവന്‍ മണി ഈ ലോകത്തുനിന്ന് മറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടു. എന്നാല്‍ മണിയുടെ അഭാവം ...

news

ലോകത്തില്‍ ഇങ്ങനെ ഒരു സിനിമ ആദ്യം, ജയസൂര്യയാണ് നായകന്‍ !

ലോകസിനിമാചരിത്രത്തില്‍ പരാജയപ്പെട്ട ഒരു സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടായിട്ടുണ്ടോ? ഇല്ല ...

news

ബാഹുബലി 2 ന്റെ ട്രെയിലർ ആരും പുറത്തിറക്കിയിട്ടില്ലെന്ന് രാജമൌലി ? പിന്നെ ആ ട്രെയിലർ...

വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങിയ 'ബാഹുബലി 2 ' ട്രെയിലര്‍ രാജ്യമൊട്ടാകെ തരംഗമാകുന്നു. ...

news

ഒരു കൊലയാളി തക്കം പാര്‍ത്തിരിക്കുന്നു, അയാളെ വേട്ടയാടാന്‍ പ്രണവ് മോഹന്‍ലാല്‍ !

ഒരു കൊലയാളി. സീരിയല്‍ കില്ലര്‍. അയാളെ വേട്ടയാടിപ്പിടിക്കാന്‍ ഒരു യുവാവ്. പ്രണവ് ...

Widgets Magazine Widgets Magazine