വസ്ത്രനിര്‍മ്മാണത്തില്‍ പരിശീലനം

തിരുവനന്തപുരം | M. RAJU| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2008 (16:55 IST)
തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രാ പാര്‍ക്കിലെ അപ്പാരല്‍ ട്രെയിനിങ്‌ ഡിസൈന്‍ സെന്‍റര്‍ (എ.റ്റി.ഡി.സി) മുഖേന റെഡിമെയ്ഡ്‌ വസ്ത്ര നിര്‍മ്മാണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ്‌ സൗജന്യം പരിശീലനം നല്‍കും.

പട്ടികവര്‍ഗ്ഗത്തിലെ 18നും 35നും മദ്ധ്യേ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് അവസരം. മൂന്ന്‌ മാസ സ്റ്റിച്ചിങ്‌ മെഷീന്‍ ഓപ്പറേറ്റര്‍, നാല്‌ മാസ ഗാര്‍മെന്റ്‌ നിര്‍മ്മാണം, ആറ്‌ മാസ പ്രൊഡക്ഷന്‍ സൂപ്പര്‍ വിഷന്‍ ആന്റ്‌ ക്വാളിറ്റി കണ്‍ട്രോള്‍ കോഴ്സുകളാണുള്ളത്‌. യോഗ്യത യഥാക്രമം എട്ടാം ക്ലാസ്‌, എസ്‌.എസ്‌.എല്‍.സി, പ്രീഡിഗ്രി/പ്ല്സ്‌ ടൂ.

ഓരോന്നിനും പത്ത് പേര്‍ക്കു വീതമാണ്‌ പരിശീലനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന്‌ ഓരോരുത്തര്‍ക്കും വയനാട്‌ നിന്ന്‌ പത്ത് പേര്‍ക്കും ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്‌, കാസര്‍കോട്‌ ജില്ലകളില്‍ നിന്നും രണ്ട്‌ പേര്‍ക്ക്‌ വീതവും പാലക്കാട്‌ നിന്ന്‌ നാല്‌ പേര്‍ക്കുമാണ്‌ പ്രവേശനം.

തെരഞ്ഞെടുക്കുന്നവര്‍ക്ക്‌ സൗജന്യ പരിശീലനത്തിനു പുറമേ താമസ സൗകര്യവും, ഭക്ഷണവും നല്‍കും. ഒരാള്‍ക്ക്‌ മാസം 200/- രൂപ നിരക്കില്‍ പോക്കറ്റ്‌ മണിയും ലഭിക്കും. അപേക്ഷ പേര്‌, വിലാസം എന്നിവയോടൊപ്പം, വയസ്‌, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ സഹിതം സെപ്റ്റംബര്‍ മൂന്നിന്‌ മുമ്പ്‌ അതത്‌ ജില്ലാ പ്രോജക്ട്‌ ആഫീസര്‍/ട്രൈബല്‍ ഡവലപ്മെന്‍ര്‍ ഓഫീസര്‍ക്ക്‌ നല്‍കണം.

കൂടുതല്‍ വിവരത്തിന്‌ അതത്‌ ജില്ലാ ഓഫീസറെയോ. പട്ടികവര്‍ഗ്ഗ വികസന ഡയറക്ടറേറ്റിലോ ബന്ധപ്പെടണം. ഫോണ്‍ - 0471-2303229.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :