പിന്നോക്കക്കാര്‍ക്ക് ഐ.ടി പരിശീലനം

തിരുവനന്തപുരം | M. RAJU| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2008 (16:56 IST)
സി-ഡിറ്റിന്‍റെ അഡ്വാന്‍സ്ഡ്‌ ഐ.റ്റി.ട്രെയിനിങ്‌ സെന്‍ററായ സൈബര്‍ ശ്രീയില്‍ ഐ.റ്റി. പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു. എം.എഡ്‌, ബി.എഡ്‌, ബിരുദധാരികളായ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക്‌ അപേക്ഷിക്കാം.

പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ നിലവാരത്തില്‍ നല്‍കുന്ന ഇന്‍റന്‍സീവ്‌ ഐ.ടി.ട്രെയിനിങ്ങിന്‍റെ കാലാവധി ആറുമാസമാണ്‌. സി.ഇ.പി. സെന്‍ററുകളിലൂടെ കേരളത്തിലെ എല്ലാ ജില്ലകളിലും പരിശീലനം നല്‍കും. നിലവില്‍ വിദ്യാര്‍ത്ഥികളായിരിക്കുന്നവര്‍ക്കും അദ്ധ്യാപനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ പ്രതിമാസം 1000 രൂപ സ്റ്റൈപന്‍റ് ലഭിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ശരിപ്പകര്‍പ്പ്‌ സഹിതം ആഗസ്റ്റ്‌ 25നകം സെന്‍റര്‍ മാനേജര്‍, സൈബര്‍ ശ്രീ സി-ഡിറ്റ്‌, ചിത്രാഞ്ജലി ഹില്‍സ്‌, തിരുവല്ലം. പി.ഒ, തിരുവനന്തപുരം-695 027 വിലാസത്തില്‍ ലഭിക്കണം.

വിവരങ്ങള്‍ 0471- 2380910, 2380912, 2380895 ഫോണ്‍ നമ്പറുകളിലും www.cdit.or എന്ന സൈറ്റിലും ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :