തടവുകാര്‍ക്ക് കെട്ടിടനിര്‍മ്മാണത്തില്‍ പരിശീലനം

തിരുവനന്തപുരം | M. RAJU| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2008 (16:34 IST)
ദീര്‍ഘകാല ജയില്‍വാസം അനുഭവിക്കുന്നവര്‍ക്ക്‌ സംസ്ഥാന നിര്‍മ്മിതി കേന്ദ്രം കെട്ടിട നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിച്ചെടുക്കുന്നതിന്‍റെ ഭാഗമായാണിത്.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അങ്കണത്തില്‍ ഓഗസ്റ്റ്‌ 13 ന്‌ വൈകിട്ട്‌ നാലുമണിക്ക്‌ ഭവന നിര്‍മ്മാണ വകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം പരിശീലനം ഉദ്ഘാടനം ചെയ്യും. വി.ശിവന്‍കുട്ടി എം.എല്‍.എ. ആദ്ധ്യക്ഷം വഹിക്കും. നിര്‍മ്മിതികേന്ദ്രം പ്രോജക്ട്‌ കോര്‍ഡിനേറ്റര്‍ എസ്‌.രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തും.

കെട്ടിട നിര്‍മ്മാണമേഖലയില്‍ നൂതനവും ചെലവുകുറഞ്ഞതുമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതോടൊപ്പം കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിച്ചെടുക്കുന്നതിന്‍റെ ഭാഗമായാണ്‌ ജയില്‍ തടവുകാര്‍ക്ക്‌ പരിശീലനം. ദീര്‍ഘകാലത്തെ ജയില്‍വാസം അനുഭവിച്ച്‌ പുറത്തിറങ്ങുന്ന ജയില്‍തടവുകാര്‍ക്ക്‌ സാമൂഹ്യസുരക്ഷ ലഭിക്കുന്നതിനും അതുവഴി സമൂഹത്തില്‍ സ്വീകാര്യരായി മാറുന്നതിനും പരിശീലനം ലക്‍ഷ്യമിടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :