ഉപരിപഠനം: അഭിരുചി പ്രധാനം

Students
KBJWD
ഉപരിപഠനത്തിനായി കോഴ്സുകള്‍ തെരെഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്. തങ്ങള്‍ക്ക് ഇണങ്ങുന്ന മേഖല ഏതെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ കണ്ടെത്തണം.

ഉപരിപഠനത്തിലൂടെ നേടുന്ന യോഗ്യതകളാണ് ഒരു തൊഴിലിന് പ്രാപ്തമാക്കുന്നത്. കോഴ്സുകള്‍ തെരെഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ത്ഥികള്‍ക്കാണ്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ഇടപെട്ടാല്‍ അത് കുട്ടുകളുടെ ഭാവിയെ സാരമായി ബാധിക്കും. രക്ഷിതാക്കള്‍ നിര്‍ദ്ദേശിക്കുന്ന കോഴ്സുകള്‍ക്ക് കുട്ടിക്ക് എന്തുമാത്രം അഭിരുചിയുണ്ടെന്ന് കണ്ടെത്തണം.

ഒരു കോഴ്സ് തെരെഞ്ഞെടുക്കുന്നതിന് മുമ്പ് തൊഴില്‍ സാധ്യതയും അവയുടെ പഠന സൌകര്യവും ചെലവും ഗുണമേന്മയും അന്വേഷിച്ച് അറിയേണ്ടതാണ്. നിര്‍ദ്ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ വരുമാനത്തിന് അനുസരിച്ചുള്ള കോഴ്സുകള്‍ കണ്ടെത്തണം. ഇല്ലെങ്കില്‍ അമിതമായ ഫീസ് മൂലം പഠനം പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വരും.

ഉപരിപഠനത്തിനായി തെരെഞ്ഞെടുക്കുന്ന കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ഉണ്ടെന്ന് മുന്‍‌കൂട്ടി ഉറപ്പാക്കണം. സര്‍ക്കാര്‍ തലത്തിലുള്ള തൊഴില്‍ പരിഗണനയ്ക്ക് അംഗീകാരം ആവശ്യമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്സുകളുടെ അംഗീകാരം പ്രത്യേകം ഉറപ്പുവരുത്തണം.

ഗുണമേന്മയും പ്രശസ്തിയും ദേശീയ നിലവാരവുമുള്ള ഒന്നാംകിട സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാണ്. ഇവിടുങ്ങളില്‍ പ്രവേശനം മിടുക്കന്മാര്‍ക്ക് മാത്രമാണ്. ഉപരിപഠനം കഴിവതും സമാന വിഷയങ്ങളിലോ അനുബന്ധ മേഖലകളിലോ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നവര്‍ ആ മേഖലയില്‍ തന്നെ ഉപരിപഠനം നടത്തേണ്ടതാണ്. ചില പാഠ്യപദ്ധതികള്‍ക്ക് അര്‍പ്പണ മനോഭാവവും കഠിനാധ്വാന ശേഷിയും അത്യാവശ്യമാണ്. കമ്പനി സെക്രട്ടറിഷിപ്പ്, ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി, കോസ്റ്റ് അക്കൌണ്ടന്‍സി മുതലായ പാഠ്യപദ്ധതികള്‍ ഈ വിഭാഗത്തില്‍പ്പെടും.

തിരുവനന്തപുരം| M. RAJU| Last Modified വെള്ളി, 4 ഏപ്രില്‍ 2008 (16:31 IST)
അടിസ്ഥാനപരമായ വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞാല്‍ തൊഴിലിന്‍റെ പാത തേടുക സ്വാഭാവികമാണ്. എന്നാല്‍ നേടിയ വിദ്യാഭ്യാസം തൊഴിലുമായി ബന്ധപ്പെട്ടതാണെങ്കില്‍ തൊഴില്‍ സാധ്യത കൂടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :