നേര്‍ക്കാഴ്ചകളുടെ നൊമ്പരങ്ങള്‍

മതിര ബാലചന്ദ്രന്‍റെ യാത്രകള്‍ അവസാനിക്കുന്നില്ല

cover opage of YathakaL avasaanikkunnilla
WDWD
വലിയ ഒച്ചയോ ബഹളമോ കെട്ടുകാഴ്ചകളോ ഒന്നുമില്ലാതെ നമ്മുടെ ഇടയിലേക്ക് ഒരു കവി - സമകാലിക സംഭവങ്ങളുടെ ദൃക്‌സാക്ഷിയായ ഒരു കവി.

അനുഭവങ്ങളുടെ യന്ത്രപ്പല്ലേറ്റ് മൂര്‍ച്ച വീണതാണ് അതിലെ വാക്കുകള്‍. അവ രൂപപ്പെടുത്തിയ കവിതകള്‍ വര്‍ത്തമാന കവിതയുടെ പതിവു വഴിയിലൂടെയല്ല സഞ്ചരിക്കുന്നത്.നേര്‍ക്കാഴ്ചകളുടെ നൊമ്പങ്ങളാണവയില്‍.

ക്ഷീരവികസന വകുപ്പില്‍ ഉദ്യോഗസ്ഥനായ മതിര ബാലചന്ദ്രന്‍റെ യാത്രകള്‍ അവസാനിക്കുന്നില്ല എന്ന കവിതാ സമാഹാരം ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്ന ബാഹ്യവും ആന്തരികവുമായ സംഘര്‍ഷത്തില്‍ നിന്നും ബഹിര്‍‌ഗമിച്ചവയാണ്. അദ്ദേഹം അനുഭവിച്ച വികാരങ്ങളാണ് അവയുടെ രസം.

വര്‍ത്തമാനകാല അനുഭവങ്ങളെ അതേപടി നിലനിര്‍ത്തിയാണ് അവ എഴുതിയത് എന്ന് കവി തന്നെ പറയുന്നുണ്ട്. കവിതയെ ദു:ഖഭാരങ്ങളുടെ ചുമടുതാങ്ങിയാക്കി ഇടയ്ക്കിടെ ഇളവേല്‍ക്കുന്ന യാത്രികന്‍റെ മനസ്സാണ് കവിക്കുള്ളത് എന്ന് അവതാരികയില്‍ ഡോ.എഴുമറ്റൂര്‍ രാജരാജ വര്‍മ്മ പറയുന്നു.

പുതിയ കാലത്തിന്‍റെ രണാങ്കണത്തില്‍ നിന്നും വിവരങ്ങള്‍ നമ്മെ അറിയിക്കുന്ന ആധുനിക സഞ്ജയനാണ് മതിര ബലചന്ദ്രന്‍. ഈ കാവ്യ സമാഹാരത്തിലെ അദ്യത്തെ കവിതയും ‘സഞ്ജയന്‍’ എന്ന പേരിലുള്ളതാണ്.

‘ഇനി അശക്തന്‍ ഞാന്‍ എനിക്ക്
വാക്കുകള്‍ മുറിഞ്ഞു പോകുന്നു
എനിക്ക് കാഴ്ചകള്‍ നശിച്ചുപോകുന്നു
ദുരന്തപൂര്‍ണ്ണമാം ചരിത്രപുസ്തകം
ഇടയ്ക്ക് നിര്‍ത്തിഞാന്‍ പിരിഞ്ഞുപോകുന്നു‘

എന്ന് കവി പറയുന്നത് ശ്രദ്ധിക്കുക.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :