Widgets Magazine Widgets Magazine
Widgets Magazine

അധരത്തിനഴകേകാം; കൊതിയൂറും ചുണ്ടുകള്‍ക്കായി

ബുധന്‍, 13 മെയ് 2015 (15:14 IST)

Widgets Magazine
ചുണ്ടുകളുടെ സൌന്ദര്യം , ചുണ്ട് , പെണ്‍ സൌന്ദര്യം

ചുവന്നു തുടുത്ത ചുണ്ടുകള്‍ പെണ്‍കുട്ടികളുടെ സ്വപ്‌നമാണ്, അതിനായി ഏത് പരീക്ഷണത്തിനും അവര്‍ തയാറാകുന്നതില്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ല. മുഖസൗന്ദര്യം എന്നപോലെ കാത്തുസൂക്ഷിക്കേണ്ട മറ്റൊന്നാണ് ചുണ്ടുകളുടെ സൗന്ദര്യവും. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ശ്രദ്ധയോടെയുള്ള പരിചരണമാണ് ചുണ്ടുകള്‍ക്ക് ആവശ്യം. പരസ്യങ്ങളുടെ ചുവടുപിടിച്ച് കടകളില്‍ ലിപ്സ്റ്റിക് ബ്രാന്റുകള്‍ക്കായി തെരച്ചില്‍ നടത്തേണ്ട ആവശ്യമില്ല. കാരണം സുന്ദരമായ ചുണ്ടുകള്‍ സ്വന്തമാക്കാന്‍ വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴികള്‍ ധാരാളമാണ്. ചുണ്ടുകളുടെ സ്വാഭാവിക നിറം നിലലിര്‍ത്തുന്നതിനും ധാരാളം പൊടിക്കൈകള്‍ ഉണ്ട്.

അഴകാര്‍ന്ന ചുണ്ടുകള്‍ക്കായി ഇതാ ചില പൊടിക്കൈകള്‍:

> വേനല്‍ക്കാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ചുണ്ടില്‍ ലിപ്ബാം പുരട്ടുക. പാല്‍പ്പാടയോ വെണ്ണയോ പുരട്ടുന്നത് നല്ലതാണ്.
 > ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ പുരുട്ടുക.
> മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളില്‍ പുരട്ടിയ ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി കഴുകുക. ഇതുവഴി ചുണ്ടുകള്‍ക്ക് തിളക്കം ലഭിക്കും.
> ദിവസവും കിടക്കുന്നതിനു മുമ്പ് ഒലിവെണ്ണയോ ബദാമെണ്ണയോ പുരട്ടുന്നതു ചുണ്ടിനു ഭംഗി ലഭിക്കുന്നതിനും ചുവപ്പു നിറം കൈവരാനും സാധിക്കും.
> ബീറ്റ്‌റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.
> ചുണ്ടുകളുടെ നിറം വീണ്ടെടുക്കാന്‍ അര ഔണ്‍സ് പാലില്‍ 10 ഗ്രാം ഉപ്പ് ചേര്‍ത്തതു പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകിക്കളയുക വഴി സാധിക്കും.
> പുതിന നീര് പതിവായി ചുണ്ടില്‍ പുരട്ടിയാല്‍ പിങ്കു ചുണ്ടിനുടമയാകാം.
> ചുവന്നുള്ളി നീരും തേനും ഗിസറിനും സമം ചേര്‍ത്തു പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കും.
മുട്ടയുടെ വെള്ളയും പാല്‍പ്പാടയും അര സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ചു ചുണ്ടില്‍ പുരട്ടിയാല്‍ വരള്‍ച്ച മാറി ചുണ്ടുകള്‍ക്ക് ഭംഗിയുള്ളതാകും.
> പഴങ്ങള്‍ ധാരാളം കഴിക്കുന്നത് ചുണ്ടുകളുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ആരോഗ്യത്തിനും സൌന്ദര്യത്തിനും പഴങ്ങള്‍ കഴിക്കൂ

പഴങ്ങള്‍ ആരോഗ്യത്തിനും സൌന്ദര്യത്തിനും ഉത്തമമാണ്. പഴങ്ങള്‍ കൂടുതല്‍ കഴിക്കുന്നതിലൂടെ ...

news

ഇസ്തിരിയിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇസ്തിരിയിടുന്നത് വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒരു ജോലിയാണ്. ഇസ്തിരിയിടുമ്പോള്‍ ഒട്ടേറെ ...

news

കുഞ്ഞിന്റെ ബുദ്ധി വളരണോ? എങ്കില്‍ മുലപ്പാല്‍ കൊടുക്കണം

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നാണ് പ്രമാണം. പക്ഷേ, എന്തൊക്കെ പറഞ്ഞാലും കുഞ്ഞ് ...

news

കണ്മണി പോലെ കാക്കണം നമ്മുടെ രണ്ട് കണ്ണിനെയും

‘കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല’ എന്ന മൊഴി വെറുതെയല്ല. കാരണം, കണ്ണ് ഇല്ലാതാകുമ്പോള്‍ ...

Widgets Magazine Widgets Magazine