ആരോഗ്യത്തിനും സൌന്ദര്യത്തിനും പഴങ്ങള്‍ കഴിക്കൂ

വ്യാഴം, 7 മെയ് 2015 (17:07 IST)

Widgets Magazine

പഴങ്ങള്‍ ആരോഗ്യത്തിനും സൌന്ദര്യത്തിനും ഉത്തമമാണ്. പഴങ്ങള്‍ കൂടുതല്‍ കഴിക്കുന്നതിലൂടെ  നിരവധി പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുന്നു. ശരീരത്തിന് ഏറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന പഴങ്ങളെ പരിചയപ്പെടാം.
 
പൈനാപ്പിള്‍
 
പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമിലിന്‍ എന്ന എന്‍സൈം ശരീരത്തിലെ വരള്‍ച്ച കുറയ്ക്കാന്‍ സഹായകമാണ്. കൂടാതെ സൂര്യതാപം മൂലം ചര്‍മത്തിലുണ്ടാകുന്ന ക്ഷതങ്ങളില്‍ നിന്നും ഇത് സംരക്ഷണം നല്‍കും. ദഹനത്തിനും പൈനാപ്പിള്‍ ഉത്തമമാണ്.
 
നാരങ്ങ
 
ജീവകം-സി യുടെ കലവറയാണ് നാരങ്ങ. ഇത്  കൊളാജന്‍ സംശ്ലേഷണത്തിനു സഹായകമാണ്. നാരങ്ങ പതിവായി  ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുകയോ ചര്‍മ്മത്തില്‍ പുരട്ടുകയോ ചെയ്യുന്നത് ആരോഗ്യമുള്ള ചര്‍മം ഉണ്ടാകുന്നതിനും സഹായിക്കും. ഇതുകൂടാതെ ചര്‍മത്തെ പാടുകളില്‍ നിന്നു സംരക്ഷിക്കുന്നതിനും മുഖക്കുരു മാറുന്നതിനും കറുത്തപാടുകള്‍ ഇല്ലാതാക്കുന്നതിനും നാരങ്ങ ഉപയോഗിക്കുന്നത് സഹായിക്കും.
 
തണ്ണിമത്തന്‍
 
തണ്ണിമത്തനില്‍ നിന്ന് നമുക്ക് ജീവകം സി സമൃദ്ധമായി ലഭിക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ കൊളാജന്റെ ഉത്പാദത്തിന് സഹായിക്കുന്നു. വാര്‍ധക്യത്തെ പിടിച്ചു നിര്‍ത്താന്‍ തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

ഇസ്തിരിയിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇസ്തിരിയിടുന്നത് വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒരു ജോലിയാണ്. ഇസ്തിരിയിടുമ്പോള്‍ ഒട്ടേറെ ...

news

കുഞ്ഞിന്റെ ബുദ്ധി വളരണോ? എങ്കില്‍ മുലപ്പാല്‍ കൊടുക്കണം

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നാണ് പ്രമാണം. പക്ഷേ, എന്തൊക്കെ പറഞ്ഞാലും കുഞ്ഞ് ...

news

കണ്മണി പോലെ കാക്കണം നമ്മുടെ രണ്ട് കണ്ണിനെയും

‘കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല’ എന്ന മൊഴി വെറുതെയല്ല. കാരണം, കണ്ണ് ഇല്ലാതാകുമ്പോള്‍ ...

news

ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്ക് മൂത്രമൊഴിച്ച് ചായ, ഒരു വര്‍ഷത്തോളം മൂത്രച്ചായ നല്‍കിയ യുവതി ഒടുവില്‍ പിടിയിലായി!

ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ക്ക് ഒരു വര്‍ഷത്തോളം ചായയില്‍ മൂത്രമൊഴിച്ച് നല്‍കിയ ...

Widgets Magazine