നല്ല ചൂട് പഴം‌പൊരി വേണോ? ഇതുണ്ടാക്കാന്‍ ഈസിയാണ്!

പഴം‌പൊരി, ചായ, വാഴയ്ക്കാ അപ്പം, ഏത്തയ്ക്കാ അപ്പം, Banana Fry, Pazham Pori, Vazhakka Appam, Ethakka Appam, Tea
BIJU| Last Modified ശനി, 3 നവം‌ബര്‍ 2018 (16:24 IST)
ചായയ്ക്കൊപ്പം കഴിക്കാന്‍ സ്പെഷ്യല്‍ പഴംപൊരി ഉണ്ടാക്കിനോക്കൂ...

ചേരുവകള്‍:

നേന്ത്രപ്പഴം (വിളഞ്ഞു പഴുത്തത്) - 2
പഞ്ചസാര - പാകത്തിന്
ബേക്കിംഗ് പൌഡര്‍ - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
മുട്ട - 1
മൈദ മാവ് - 150 ഗ്രാം
വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്

പാകം ചെയ്യുന്ന വിധം:

പഴം രണ്ടായി കീറി നാലായി മുറിക്കുക. അതിനുശേഷം മാവ്, പഞ്ചസാര, ബേക്കിംഗ് പൌഡര്‍, മഞ്ഞള്‍പ്പൊടി, മുട്ട എന്നിവ പാകത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. അതിലേക്ക് പഴം കീറിയത് മാവില്‍ മുക്കി വെളിച്ചെണ്ണ ചൂടാക്കി വറുക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :