ദത്തെടുക്കലും ജ്യോതിഷ മുഹൂര്‍ത്തവും

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍

WEBDUNIA|
PRO
സന്താനമില്ലാത്ത ദമ്പതിമാര്‍ ദത്തെടുക്കലിലൂടെയാണ് ആ ദു:ഖത്തിന് അറുതി വരുത്തുന്നത്. ദത്തെടുക്കലിനും ജ്യോതിഷവിധി പ്രകാരമുള്ള മുഹൂര്‍ത്തമുണ്ട്.

സന്താനമില്ലാത്തവര്‍ വൈദികവിധി പ്രകാരം മറ്റുള്ളവരുടെ സന്താനത്തെ ദത്തെടുക്കുന്നതിനാണ് ദത്തെന്നു പറയുന്നത്. സേകത്തിനു പറഞ്ഞ നാളുകളെല്ലാം ദത്തുപുത്ര സ്വീകരണത്തിനും നല്ലതാണ്. ഇതിന് എല്ലാ രാശികളും എല്ലാ വാരങ്ങളും നല്ലതാണ്.

എന്നാല്‍, ദത്തെടുക്കുന്ന ദമ്പതികളുടെ ജന്മനക്ഷത്രങ്ങളുടെ 3, 5, 7 നാളുകള്‍ കഷ്ടങ്ങളാണ്. ദത്തു കൊടുക്കുന്ന ദമ്പതികളുടെ 3, 5, 7 നാളുകള്‍ മധ്യമങ്ങളുമാണ്.

ദത്തു സന്താന സ്വീകരണത്തിനു പകലും രാത്രിയുമാവാം. മുഹൂര്‍ത്ത രാശിയുടെ അഷ്ടമത്തില്‍ കുജസ്ഥിതി പാടില്ല. ഷഡ്ദോഷങ്ങളും ഉത്തമമല്ല. നിവൃത്തിയില്ലാതെ വന്നാല്‍ ഷഡ്ദോഷങ്ങളെയും ഒഴിവാക്കുന്നു.

ദത്തെടുക്കുന്നതിനു മിക്കവാറും വിവാഹ വിധിയില്‍ പറഞ്ഞ വ്യവസ്ഥകളാണ് സ്വീകരിക്കേണ്ടത്. ഈ മുഹൂര്‍ത്തം ഉപനയന വിധിയിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ചെയ്യുന്നവരും ഉണ്ട്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :