ജ്യോതിഷവും രാശ്യാധിപന്മാരും

WEBDUNIA| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2007 (12:42 IST)

കാലഹോരയ്ക്ക്‌ അധിപന്മാര്‍ ഉള്ളതു പോലെ തന്നെ രാശികള്‍ക്കും അധിപന്മാര്‍ ഉണ്ട്‌. ചിങ്ങം മുതല്‍ മകരം വരെ മുനോട്ടുള്ള രാശികള്‍ സൗര രാശികളാണ്‌. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം എന്നിവയാണ്‌ സൗര രാശികള്‍.

അതേപോലെ കര്‍ക്കിടകം മുതല്‍ പിന്നോട്ടുള്ള ആറ്‌ രാശികള്‍ കര്‍ക്കിടകം, മിഥുനം, ഇടവം, മേടം, മീനം, കുംഭം എന്നിവയെ ചന്ദ്ര രാശികള്‍ എന്നു പറയുന്നു.ഇത്‌ പ്രകാരം സൂര്യനും ചന്ദ്രനും ആറു രാശികളുടെ വീതം ആധിപത്യം ഉണ്ട്‌.

എന്നാല്‍ ഈ രണ്ട്‌ ഗ്രഹങ്ങളും ഓരോ രാശി വീതം സ്വന്തമാക്കി വയ്ക്കുകയും ബാക്കി അഞ്ചെണ്ണം മറ്റ്‌ ഗ്രഹങ്ങള്‍ക്ക്‌ വീതിച്ചു നല്‍കുകയും ചെയ്തു.

അങ്ങനെ വന്നപ്പോള്‍ ബുധന്‍, ശുക്രന്‍, കുജന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങള്‍ക്ക്‌ ഓരോ ചന്ദ്ര രാശിയും സൗര രാശിയും കിട്ടി. അവര്‍ ആ രാശികളുടെ അധിപന്മാരായി മാറുകയും ചെയ്തു.

സൂര്യന്‍ ചിങ്ങം രാശിയുടേയും ചന്ദ്രന്‍ കര്‍ക്കിടകം രാശിയുടേയും അധിപന്മരാണ്‌. മറ്റ്‌ ഗ്രഹങ്ങളും അവയ്ക്ക്‌ സ്വന്തമായുള്ള രാശികളും:

ബുധന്‍ : മിഥുനം, കന്നി
ശുക്രന്‍ : ഇടവം, തുലാം
കുജന്‍: മേടം, വൃശ്ചികം
വ്യാഴം: ധനു, മീനം
ശനി: മകരം, കുംഭ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :