ചൊവ്വാ ദോഷം അറിയാന്‍

WEBDUNIA|
സ്ത്രീ പുരുഷന്മാരുടെ ജാതകം വിവാഹത്തിനായി പൊരുത്തപ്പെടുത്തി നോക്കുന്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതും പ്രത്യേകമായി ചിന്തിക്കേണ്ടതും ഉണ്ട്. സ്ത്രീക്കും പുതരുഷനും ആയുസ്സുണ്ടോ, സന്താന യോഗമുണ്ടോ, മനപ്പൊരുത്തമുണ്ടോ, ധനയോഗമുണ്ടോ എന്നിവയെല്ലാം പരിഗണിക്കേണ്ടതാണ്.

അതേപോലെ പ്രധാനമാണ് ജാതകത്തില്‍ ചൊവ്വാ അഥവാ കുജന്‍ എവിടെ നില്‍ക്കുന്നു എന്ന കാര്യം. ചൊവ്വാ ദോഷമുണ്ടെകിലും അതിന് ശുഭഗ്രഹ ബന്ധമുണ്ടേങ്കില്‍ ചൊവ്വ ശുഭനായി തീരും. ആ ചൊവ്വ ഭര്‍ത്താവിന് ഐശ്വര്യവും സന്പത്തും ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും.

ഏഴാം ഭാവം മകരമോ കര്‍ക്കിടകമോ ആയാലും ദോഷമില്ല. ചൊവ്വ യോഗകാരകനാണെങ്കില്‍ അവിടെ ചൊവ്വാ ദോഷമുണ്ടെന്ന് പറഞ്ഞുകൂട. കര്‍ക്കിടക ലഗ്നത്തില്‍ ചൊവ്വ കേന്ദ്ര ത്രികോണാധിപനാണ്. അതേപോലെ ചൊവ്വ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ ബന്ധുക്ഷേത്രത്തിലോ നിന്നാലും ദോഷം കല്‍പ്പിക്കാനാവില്ല.

രുചക യോഗം ചേര്‍ന്നു നില്‍ക്കുന്ന ചൊവ്വയ്ക്കോ ശശി മംഗള യോഗം ചേര്‍ന്നു നില്‍ക്കുന്ന ചൊവ്വയ്ക്കോ ദോഷമില്ല. സ്ത്രീ ജാതകത്തില്‍ എട്ടില്‍ പാപഗ്രഹം ഉണ്ടെങ്കിലും രണ്ടാം ഭാവത്തില്‍ വ്യാഴനോ ബുധനോ ശുക്രനോ ഉണ്ടെങ്കില്‍ പാപത്വത്തിനു കുറവു കല്‍പ്പിക്കണം.

അതേപോലെ എട്ടിലോ ഏഴിലോ ചൊവ്വാ നിന്നാല്‍ ഒന്‍പതില്‍ ബുധന്‍, ശുക്രന്‍, വ്യാഴം എന്നീ ബലവാന്മാരായ ഗ്രഹങ്ങള്‍ ആണുള്ളതെങ്കിലും പാപത്വം കുറയും വൈധവ്യം ഉണ്ടാവുകയുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :