കാലിന് ഐശ്വര്യം തന്നെ, പക്ഷേ പ്രശ്നം വീടിനാണ്!

ബുധന്‍, 14 മാര്‍ച്ച് 2018 (11:20 IST)

Widgets Magazine

സ്വര്‍ണം ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒട്ടും പിന്നിലല്ല. വെള്ളിയേക്കാള്‍ വില്‍പ്പനയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ മഞ്ഞ ലോഹമാണെന്നതില്‍ സംശയമില്ല. കാലം മാറിയതോടെ പണച്ചെലവ് ഗൌനിക്കാതെ കഴുത്തിലും കാതിലും കാലിലും സ്വര്‍ണം അണിയുന്നത് ഇന്ന് സാധാരണമായി.
 
വിവാഹത്തിന് സ്വര്‍ണം അണിയുന്നവരാണ് എല്ലാ പെണ്‍കുട്ടികളും. എന്നാല്‍ മുതിര്‍ന്നവര്‍ പറഞ്ഞ് കേട്ടിട്ടുണ്ടാകും കാലിലൊരിക്കലും സ്വര്‍ണം അണിയരുതെന്ന്. മാത്രമല്ല കൊലുസെപ്പോഴും വെള്ളി കൊണ്ടുള്ളതായിരിക്കും. പഴയകാലത്ത് വെള്ളി പാദസരങ്ങളാണ് ഭൂരിഭാഗം പെണ്‍കുട്ടികളും അണിഞ്ഞിരുന്നത്. എത്ര ധനികരാണെങ്കില്‍ കൂടി ഈ രീതിയില്‍ മാറ്റമില്ലായിരുന്നുവെങ്കില്‍ ഇന്ന് സ്വര്‍ണ പാദസരത്തോടാണു സ്ത്രീകള്‍ക്കു കൂടുതല്‍ താല്‍പ്പര്യം.
 
വെള്ളിയ്ക്ക് ഭാഗ്യത്തെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം സ്വര്‍ണത്തോട് ആഗ്രഹമില്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും. ചിലര്‍ ഭംഗി കൂട്ടാനായാണ് ഇവ ധരിയ്ക്കുന്നത് എന്നാല്‍ ചിലരാകട്ടെ ആര്‍ഭാടം കാണിയ്ക്കുന്നതിനു വേണ്ടിയാണ് ആഭരണങ്ങള്‍ ധരിയ്ക്കുന്നത്.  
 
പണ്ടു കാലങ്ങളില്‍ സ്വര്‍ണ പാദസരങ്ങള്‍ അണിയാന്‍ പെണ്‍കുട്ടികളെ മുതിര്‍ന്നവര്‍ അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണ് സ്വര്‍ണമെന്നും അത് കാലില്‍ പാദസരമായി ധരിച്ചാല്‍ദേവിയെ നിന്ദിക്കുന്നതിനു തുല്ല്യമാണെന്നുമായിരുന്നു വിശ്വസിച്ചിരുന്നത്. വെറുതേ അലക്ഷ്യമായി ആഭരണങ്ങള്‍ ധരിച്ചാല്‍ അത് പലപ്പോഴും നെഗറ്റീവ് ഫലം പോലും ഉണ്ടാക്കുന്നുണ്ട്.
 
ഈ വിശ്വാസം ശക്തമായി തുടര്‍ന്നു വന്നതിനാലാണ് എത്ര സമ്പന്നര്‍ ആയിരുന്നാല്‍ കൂടി പാദസരത്തിന് സ്വര്‍ണം ഉപയോഗിക്കാന്‍ മടി കാണിച്ചിരുന്നത്. എന്നാല്‍, കാലം മാറിയതനുസരിച്ച് ഇന്നത്തെ സമൂഹവും മാറി. വെള്ളിയോട് മടി കാണിക്കുകയും സ്വര്‍ണം പാദസരമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സ്വര്‍ണം സ്വര്‍ണപാദസരം വിവാഹം സ്ത്രീ യൂത്ത് Gold Payal Marriage Women Youth

Widgets Magazine

ജ്യോതിഷം

news

ഭക്ഷണ മുറിയില്‍ പച്ച നിറമാണോ അടിച്ചിരിക്കുന്നത്? എങ്കില്‍ പ്രശ്നമാണ്

വീടുകള്‍ നിര്‍മിക്കുമ്പോള്‍ അധികമാരും ശ്രദ്ധിക്കാത്ത കാര്യമാണ് പെയിന്റിന്റെ നിറം. ...

news

വീടിന്റെ നിഴല്‍ ഒരിക്കലും കിണറില്‍ പതിയാന്‍ പാടില്ല!

കിണർ ഏതൊരു വീടിന്റേയും അനിവാര്യ ഘടകമാണ്. വെള്ളം അത്ര പ്രധാനമാണല്ലോ ഓരോ വീടിനും. എന്നാൽ ...

news

പണം കൈയില്‍ നില്‍ക്കുന്നില്ല, വരവിനേക്കാള്‍ ചെലവ് - ഇതിനൊക്കെയുള്ള പരിഹാരം വളരെ സിമ്പിളാണ്!

ധാരാളം പണം കയ്യില്‍ വരുന്നുണ്ട്, എന്നാല്‍ എല്ലാം പെട്ടെന്ന് ചിലവാകുന്നു. ഒരു അത്യാവശ്യം ...

news

ദാമ്പത്യത്തില്‍ സന്തോഷം നിറയ്ക്കാന്‍ ഇതിനാകും!

വാസ്തു, ഒരു വിശ്വാസം തന്നെയാണ്. ഏത് ശുഭകാര്യങ്ങള്‍ക്കും വാസ്തു നോക്കാത്തവര്‍ ഉണ്ടാകില്ല. ...

Widgets Magazine