സർ‌വ ഐശ്വര്യത്തിനും നാഗങ്ങളെ എങ്ങനെ പ്രസാദിപ്പിക്കാം ?

സർ‌വ ഐശ്വര്യത്തിനും നാഗങ്ങളെ എങ്ങനെ പ്രസാദിപ്പിക്കാം ?

astrology , naga , temple , astro , Snake , Belief , സര്‍പ്പബലി , ആരാധന , വിശ്വാസം , പാമ്പ്  , ആചാര്യന്മാര്‍
jibin| Last Modified ശനി, 14 ഏപ്രില്‍ 2018 (15:02 IST)
വിശ്വാസങ്ങളുടെ ഭാഗമായി നാഗങ്ങളെ പുരാതനകാലം മുതൽ ആരാധിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലെ മിക്ക തറവാട്ടുകളിലും പണ്ടു കാവുകളുണ്ടായിരുന്നു. പ്രത്യേക പൂജയും ആരാധനയും തുടരുന്ന പതിവും നിലനിന്നിരുന്നു.

കാലങ്ങളെയും സമയങ്ങളെയും മനസിലാക്കുവാനും തിരിച്ചറിയാനുമായി പഴമക്കാര്‍ പിന്തുടര്‍ന്ന പല രീതികളും പില്‍ക്കാലത്ത് ആരാധനയുടെ ഭാഗമായി. ഇതില്‍ ഒന്നാണ് സര്‍പ്പബലി എന്നു പറയുന്നത്.

എന്നാല്‍ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നാഗാരാധന നല്ലതാണ്. മുൻ തലമുറയുടെ ശാപദുരിതങ്ങൾ പോലും മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്. കരിക്കഭിഷേകം, നെയ് വിളക്ക്, അരവണപ്പായസം എന്നിവ നടത്തിയാൽ നാഗങ്ങൾ പ്രസാദിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :