അസ്ഥിസഞ്ചയനത്തിന്റെ മുഹൂര്‍ത്തം

ബുധന്‍, 22 ഡിസം‌ബര്‍ 2010 (11:15 IST)

PRO
മരിച്ചയാളുടെ അസ്ഥിസഞ്ചയന കര്‍മ്മം കൃഷ്ണപക്ഷത്തിലെ ഓജ തിഥികളിലാണ് ചെയ്യേണ്ടത്. രണ്ടു കൂറില്‍ പെടുന്ന നക്ഷത്രങ്ങളും വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും പിണ്ഡം വയ്ക്കുന്ന ആളിന്റെ ജന്‍‌മനക്ഷത്രവും പ്രതിപദവും ത്രിതീയയും മരിച്ചയാളിന്റെ ജന്‍‌മാഷ്ടമ രാശിയും അഷ്ടമ രാശിക്കൂറും വിഷ്ടിക്കരണവും കൊള്ളില്ല.

ഓജതിഥികളില്‍ കറുത്ത പക്ഷത്തിലെ പഞ്ചമി, സപ്തമി, നവമി, ഏകാദശി, ത്രയോദശി, പഞ്ചദശി ആറ് തിഥികളില്‍ ഒന്നില്‍ സഞ്ചയനം നടത്തുന്നതാണ് ഉത്തമം. ഇതിനു വെളുത്തപക്ഷവും കറുത്തപക്ഷത്തിലെ മറ്റു തിഥികളും ശുഭമല്ല. എന്നാല്‍, കറുത്ത പക്ഷത്തിലെ പഞ്ചമി മദ്ധ്യമമായിട്ടെടുക്കാമെന്ന് ഒരു പക്ഷമുണ്ട്.

അസ്ഥിസഞ്ചയനത്തിന് ശനിയാഴ്ചയും തിങ്കളാഴ്ചയുമാണ് ഉത്തമം. ഞായര്‍, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങള്‍ മധ്യമമായിട്ടെടുക്കാം.

അസ്ഥിസഞ്ചയനം നടത്തുന്നതിന് പിണ്ഡദാനം നടത്തുന്ന ആളിന്റെ ജന്‍‌മനക്ഷത്രം വര്‍ജ്ജ്യമാണ്. പിണ്ഡകര്‍ത്താവിന്റെ ഭാര്യാപുത്രാദികളുടെ ജന്‍‌മനക്ഷത്രങ്ങള്‍ കൂടി വര്‍ജ്ജിക്കേണ്ടതാണ്. പിണ്ഡകര്‍ത്താക്കള്‍ ഒന്നിലധികം പേരുണ്ടെങ്കിലും ഇത് പരിഗണിക്കണം. ഗണ്ഡാതവും ഇടവം രാശിയും കൂടി വര്‍ജ്ജിക്കേണ്ടതാണ്.

ബ്രാഹ്മണര്‍ക്ക് നാലാം ദിവസമാണ് അസ്ഥിസഞ്ചയനം വിധിച്ചിരിക്കുന്നത്. അഞ്ചാം ദിവസം പാടില്ല. എന്നാല്‍, അഞ്ചാം ദിവസം കഴിഞ്ഞുള്ള ദിവസങ്ങളില്‍ ആവാം. എല്ലാവര്‍ക്കും അശൌചകാലത്ത് അസ്ഥിസഞ്ചയനം നടത്തുകയാണെങ്കില്‍ ഇപ്പറഞ്ഞ വിധികള്‍ ചെയ്യണമെന്നില്ല.

മരിച്ച ദിവസത്തിന്റെ അഞ്ചാം ദിവസം അസ്ഥിസഞ്ചയനം ചെയ്യുന്നത് ശുഭമല്ല. അതായത്, ബ്രാഹ്മണര്‍ക്കായാലും മറ്റുള്ളവര്‍ക്കായാലും അശൌചകാലത്ത് അസ്ഥിസഞ്ചയനം നടത്തുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ ദ്വിരാശിഗത താരങ്ങളും ശുക്ലപക്ഷവും കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശി ഒഴിച്ചുള്ള സമകളായ തിഥികളും കൊള്ളാം. കൃഷ്ണപക്ഷ ചതുര്‍ദ്ദശിയും കുജശുക്ര വാരങ്ങളും മരിച്ചയാളിന്റെ ജന്‍‌മാഷ്ടമ രാശിയും അഷ്ടമരാശിക്കൂറു നക്ഷത്രങ്ങളും പിണ്ഡകര്‍മ്മം ചെയ്യുന്ന ആളിന്റെ ജന്‍‌മ നക്ഷത്രവും ഇടവം രാശിയും വര്‍ജ്ജിക്കണമെന്ന് അര്‍ത്ഥം. അശൌച കാലത്ത് അസ്ഥിസഞ്ചയനം ചെയ്തില്ല എങ്കില്‍ ശുഭമുഹൂര്‍ത്തത്തില്‍ കര്‍മ്മം ചെയ്യേണ്ടതാണ്.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സഞ്ചയനം അസ്ഥിസഞ്ചയനം മരണം കര്മ്മം ഹിന്ദു അസ്ട്രോളജി ജ്യോതിഷം

ജ്യോതിഷം

ഡല്‍ഹിയില്‍ ഇന്ധനവില കൂട്ടി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ ...

പ്രണയവിജയത്തിനും ഫെംഗ്ഷൂയി !

പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും ...

ഏപ്രില്‍ മുതല്‍ സച്ചിന്‍ ഉജ്ജ്വല ഫോമിലാവും!

തിരുവനന്തപുരം: ഇന്ത്യയുടെ മാസ്റ്റര്‍ബ്ലാസ്റ്റര്‍ സെഞ്ച്വറികളുടെ സെഞ്ച്വറി നേടുന്ന ...

ക്രിസ്മസ് സമ്മാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍

മഞ്ഞ് പെയ്യുന്ന ഡിസംബര്‍ രാവില്‍, സമാധാനത്തിലേക്കും സ്നേഹത്തിലേക്കും മിഴി തുറക്കുന്ന ...